സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./സ്പോർട്സ് ക്ലബ്ബ്
കായികദിനം - 2025

സെന്റ് ജോസഫ് CHSയിലെ കായികദിനം വിദ്യാർത്ഥികളുടെ കഴിവുകളും കായികസംഗതികളും ഉയർത്തിക്കാട്ടുന്ന ഒരു ആഘോഷ ദിനമാണ്. ദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വിവിധ മത്സരങ്ങൾ ആവേശകരമായി ആരംഭിക്കുന്നു. റണ്ണിംഗ്, ഷോട്ട്‌പുട്ട്, ഹൈ ജമ്പ്, ലോംഗ് ജമ്പ് എന്നിവ പോലുള്ള മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ പരമാവധി പ്രകടനം കാഴ്ചവെച്ച് മികച്ച സ്ഥാനങ്ങൾ നേടുന്നതിനായി ശക്തമായി പരിശ്രമിക്കുന്നു. ആരോഗ്യകരമായ മത്സരഭാവം, ടീം സ്പിരിറ്റ്, ആത്മവിശ്വാസം, ശാരീരികക്ഷമത എന്നിവ വളർത്തുന്നതിൽ ഈ കായികദിനം വലിയ പങ്കുവഹിക്കുന്നു. എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം കൊണ്ട് സെന്റ് ജോസഫ് CHSയിലെ കായികദിനം ഓരോ വർഷവും ആവേശത്തോടെയും അഭിമാനത്തോടെയും ആഘോഷിക്കപ്പെടുന്നു.
സ്കൂൾ ഫുട്ബോൾ പരിശീലനം
സ്കൂളിൽ ഓരോ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 1:30 മുതൽ 3:00 വരെ ക്രമമായി സി.സി.എ (Co-Curricular Activities) പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകൾ വളർത്തുകയും വ്യക്തിത്വ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ടെന്നിസ് പരിശീലനം, അബാകസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കരാട്ടെ തുടങ്ങിയ മേഖലകളിൽ പ്രത്യേകം പരിശീലനം നൽകുകയും അവരുടെ സൃഷ്ടിപരവും ബൗദ്ധികവുമായ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, സ്പോർട്സ് ക്ലബിന്റെ നേതൃത്ത്വത്തിൽ നടത്തുന്ന ഫുട്ബോൾ പരിശീലനം വിദ്യാർത്ഥികളിൽ ഫുട്ബോളിനുള്ള താൽപര്യം വർധിപ്പിക്കുകയും അവരുടെ കളിക്കളത്തിലെ കഴിവുകളും ടീമിന്റെയും നേതൃത്ത്വത്തിന്റെയും ഗുണങ്ങളും വളർത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പരിപാടികൾ വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് വലിയ പിന്തുണയായിത്തീരുന്നു.