സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട് & ഗൈഡ്സ്

2016 സ്കൗട്ട് ഗ്രൂപ്പ് സ്കൂളിൽആരംഭിച്ചു . 18 കുട്ടികളെ ചേർത്തുകൊണ്ടാണ് ആരംഭിച്ചത്.ഇപ്പോൾ സ്കൂളിൽ 32 കുട്ടികൾ സ്കൗട്ട് യൂണിറ്റിൽ പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ സ്കൗട്ടിൻറെ  നേതൃത്വത്തിൽ സ്കൂളിൽ നടത്താറുണ്ട്. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ ഒരാഴ്ച ക്ലീനിങ് വാരമായി ആചരിക്കാറുണ്ട്. അതോടൊപ്പം തന്നെ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പു പരിസരങ്ങൾ ,റോഡ് അരികുകൾ എന്നിവ പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിനു വേണ്ടി വ്യക്തിപരമായി ഓരോ കുട്ടികൾക്കും പ്രവർത്തനങ്ങൾ നൽകിവരുന്നു. കുട്ടിക്ക് ഒരു ഭവനം എന്ന ഈ വർഷത്തെ പദ്ധതിയിൽ നമ്മുടെ സ്കൂളും സ്കൗട്ട്യും ഗൈഡ്സ്ന്റെയും നേതൃത്വത്തിൽ ഒരു ഭാഗമായി പ്രവർത്തിച്ചുവരുന്നു. ഈ അധ്യയനവർഷത്തിൽ സെന്റ് ജോസഫ് സ്കൂളിൽ നിന്നും 9 പെൺകുട്ടികൾക്ക് രാജ്യപുരസ്കാർ കിട്ടുകയും അവർ ഗൈഡ്സ് യൂണിറ്റിൽ  മികച്ച പ്രവർത്തനം നടത്തിവരുന്നു. ജില്ലാ ,സബ് ജില്ലാ തലങ്ങളിൽ നടക്കുന്ന സ്കൗട്ടിൻറെ വിവിധ  ക്യാമ്പുകളിൽ സെന്റ് ജോസഫ് സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കാറുണ്ട്. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ സ്കൂളിലെ സ്കൗട്ട് ലെ ഓരോ കുട്ടിയും മാസ്ക് നിർമ്മിക്കുകയും അത് മറ്റുള്ളവർക്ക് വിതരണം ചെയ്യാവുന്ന രീതിയിൽ ഉളള പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ബേസിക്സ് ഓഫ് കോവിഡ് nineteen എന്ന കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭ്യമായ കുട്ടികളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്.


Rajyapuraskar Holders

1.Ananthu k r

2.Muhammad yasar

3.Erik John

4.Basil ben

5.Alen decruz

6.Jeffin Joseph

7.Abraham ajith

8.Anson paul thomas

9.Ajin Thomas

10.Abiel mathai

11.Manu t manoj

12 Sooryakiran

13.Alen rohit

14.Melwin shaji

14.Ajmal k s