സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ജൂനിയർ റെഡ് ക്രോസ്
കുട്ടികളിൽ സേവന സന്നദ്ധതയും ശുശ്രൂഷ മനോഭാവവും വളർത്തിയെടുക്കുന്നതിനായി 8,9,10 class ൽ നിന്നും 20 കുട്ടികൾ വീതം അംഗങ്ങൾ ആയി ആകെ 60 കുട്ടികൾ Junior Red Cross ൽ പ്രവർത്തിക്കുന്നു.തെളിമ 2023 എന്ന പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ campaign സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുകയും ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് കൈമാറുകയും ചെയ്തു. വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അന്തേവാസികൾക്ക് സഹായം ചെയ്യുകയും ചെയ്തു. പക്ഷിക്ക് ദാഹജലം എന്ന പദ്ധതിയും കുട്ടികൾ സംഘടിപ്പിച്ചു. ഹരിതം 2023 എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു.