സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവും ഒരു രാജ്‍ഞിയും ഒരു വലിയ കൊട്ടാരത്തിൽ താമസിച്ചിരുന്നു. പ്രജകൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവരെ. കാരണം സ്നേഹവും,കരുണയും,ദയയും,സന്തോഷവും നിറ‍‍‍‍‍‍‍‍‍‍‍‍ഞ്ഞ നല്ല മനസ്സായിരുന്നു രാജാവിന്റെയും രാജ്ഞിയുടെയും.എന്നാൽ അവർക്ക് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവർക്ക് ഒരു കു‍‍ഞ്ഞിക്കാൽ കാണുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.അവർക്ക് മക്കളില്ല. അവർക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ഒരു കുഞ്ഞു വേണം.അവർക്ക് ദൈവത്തോടു പ്രാർതഥിച്ചു. നേർച്ചയും വഴിപ്പാടും ഒക്കെ നടത്തി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല.അങ്ങനെ ഒരു രാത്രി അവൾ ഒരു സ്വപ്നം കണ്ടു. കൊട്ടാരത്തിന്റെ അടുത്തുള്ള വലിയ വനത്തിൽ അവൾ പോയി പന്ത്രണ്ട് മാലാഖമാരുടെ അനുഗ്രഹം വാങ്ങി അവൾക്കൊരു കു‍ഞ്ഞുണ്ടായി.അങ്ങനെ നേരം പുലർന്നു. അവൾ കണ്ട ആ സ്വപ്നത്തെ കുറിച്ച് അവൾ ഓർത്തോണ്ടിരുന്നു.അവളുടെ വിഷമം കണ്ട് ആവഴി വന്ന രാ‍‍ജ‍്ഞിയുടെ അമ്മ അവളെയോർത്ത് വിഷമിച്ചു.പെട്ടെന്ന് അമ്മയ്ക്ക് ഓർമ്മ വന്നു. ഇവൾ ജനിച്ചപ്പോൾ മാലാഖമാർ ഇവൾക്കു നൽകാനിരുന്ന വരം നൽകി‌യില്ലായിരുന്നു .ഇവളുടെ മുപ്പതാം വയസ്സ് വരെ ഇവൾക്കു വരം ലഭിക്കാൻ പറ്റും.അപ്പോൾ അമ്മ അവളോടു ഈ കാര്യത്തെക്കുറിച്ചു ബോധ്യപ്പിച്ചു അവൾക്ക് ഒരു കാര്യകുടി അമ്മ പറ‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു. കൊട്ടാരത്തിന് അടുത്തുള്ള വനത്തിലെ പന്ത്രണ്ട് ആൽമരത്തിലാണ് ആ പന്ത്രണ്ട് മാലാഖമാരും താമസിക്കുന്നത് അവരുടെ വരം ഒരോ ദിവസവും ഒരോ മാലാഖായുടെ കൈയിൽ നിന്നും വാങ്ങണം അങ്ങനെ പന്ത്രണ്ടാം ദിവാസം പന്ത്രണാം മാലാഖ തരുന്ന വരം നിൻെറ സ്വപ്നമാണ്. അമ്മ പ‍‍‍‍‍‍‍ഞ്ഞു. പന്ത്രണ്ടാം ദിവാസം നീ വനത്തിൽ പോകുമ്പോൾ കുറേ അപകടങ്ങൾ നീ തരണം ചെയ്യേണ്ടി വരും.അങ്ങനെ ഒരോ ദിവസവും രാജ്ഞി കൊട്ടാരത്തിലെ ആരും അറിയാതെ തനിച്ച് കാട്ടിൽ പോയി ഒരോ മാലാഖയും കൈയ്യിൽ നിന്നും വരം വാ‍‍‍ങ്ങി.അങ്ങനെ പന്ത്രണ്ടാമത്തെ ദിവസം വന്നു.അവൾ കാട്ടിൽ പോയി അവൾ ഒാരോ അപകടവും താണ്ടി രാജ്ഞി മാലാഖയെ കണ്ടു പിടിച്ചു.അപ്പോൾ മാലാഖ പറഞ്ഞു.ഞാൻ നിന്നോട് ഒരു ചോദ്യം ചോദിക്കാം. അതിനുത്തരം പറഞ്ഞാൽ നിനക്ക് ഞാൻ വരം നൽകാം. മാലാഖ പറഞ്ഞു.അവളത് സമ്മതിച്ചു. മലാഖ ഒരു ചോദ്യം ചോദിച്ചു .നിനക്ക് ഏറ്റവും കൂടുതൽ വിലപ്പെട്ടത് എന്തിനെയാണ്?രാജ്ഞി പെട്ടെന്ന് പറഞ്ഞു.എനിക്ക് ഏറ്റവും വിലപ്പെട്ടത് എന്റെ സ്വപ്നത്തെയാണ്.മാലാഖ പറഞ്ഞു.നിന്റെ ഉത്തരം ശരിയാണ്.ഞാൻ നിനക്കു നിന്റെ സ്വപ്നത്തെ വരമായി നൽകാം.അങ്ങനെ അവളുടെ സ്വപ്നം സാക്ഷാൽക്കരിച്ചു.അവൾക്ക് ഒരു സുന്ദരിയായ ഒരു രാജകുമാരിയുണ്ടായി.രാജാവിനും രാജ്ഞിക്കും സന്തോഷമായി.അവളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്.

അറഫാ പി. എസ്
7 സി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ, ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ