സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/കോവിഡും പ്രകൃതിയും
കോവിഡും പ്രകൃതിയും
കോവിഡ് - 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ പിടിച്ച കെട്ടിയിരിക്കുകയാണ്.ഇതിനു മുൻപ് ഇങ്ങനെ ഒരു പ്രീതിസന്ധി ഉണ്ടായിരുന്നതായി മുതിർന്നവരുടെ പോലും ഓർമയിൽ ഇല്ല. ലോകം മുഴുവൻ രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബത്തെയും,രോഗത്തോട് പൊരുതുന്നവരെയും, ഡോക്ടർമാർ ,നേഴ്‌സുമാർ പോലീസുകാർ ,ആരോഗ്യപ്രവർത്തകർ തുടങ്ങി എല്ലാവരെയും നമുക്ക് നമിക്കാം. രോഗപ്രതിരോധത്തിനു സൗകര്യമൊരുക്കാൻ നമ്മൾ ജനങ്ങളുടെ സഹകരണം വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് നമ്മുടെ ആരോഗ്യമേഖലയും ഭരണ സംവിധാനവും വളരെ നന്നായി പ്രവർത്തിക്കുന്നു. സൗഹൃദത്തിനും ബന്ധങ്ങൾക്കും കോട്ടംതട്ടാതെ സാമൂഹിക അകലം പാലിക്കുകയും ,വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. പ്രകൃതിയോട് പുലർത്തേണ്ട ആദരമാണ് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠം .വാഹനങ്ങളിൽ നീന്നും ഫാക്ടറികളിയിൽ നിന്നും മറ്റും ഉയരുന്ന വിഷപ്പുകയും പ്ലാസ്റ്റിക് മാലിന്യങ്ങളും , മനുഷ്യരുടെ കൊള്ളരുതായ്മകളും കൊണ്ട് ശ്വാസം മുട്ടി മൃതപ്രായമായ പ്രകൃതി സ്വയം രക്ഷക്കായി തിരഞ്ഞെടുത്ത മാർഗമാണോ ഈ മഹാമാരി ?ഭൂമിയുടെ മുഴുവൻ നിയന്ത്രണവും എത്തെടുത്തു മറ്റു ഗ്രഹങ്ങളെ പ്പോലും കാൽകീഴിലൊതുക്കിയ മനുഷ്യന് ഒരു സൂഷ്മാണുവിന്റെ മുൻപിൽമുട്ടു മടക്കേണ്ടി വന്നു.പ്രകൃതിയെ മാതാവായി കണ്ടു ബഹുമാനിക്കനാണ് നമ്മുടെ പൂർവികർ നമ്മെ പഠിപ്പിക്കുന്നത്.ഇടക്ക് എപ്പോഴൊ നമുക്ക് അത് കൈമോശം വന്നു. നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാൻ ഇനി എന്ത് ചെയ്യണം എന്ന് നമ്മൾ ചിന്തിക്കേണ്ട സമയം അടുത്തിരിക്കുന്നു. സ്റ്റേ ഹോം, സ്റ്റേ സേഫ്, ബ്രെക്ക് ദി ചെയിൻ 6 ഇ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 09/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം