സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും
കൊറോണയും ശുചിത്വവും
കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19. ഒട്ടു മിക്ക രാജ്യങ്ങളിലും ഈ രോഗം കീഴ്‌പ്പെടുത്തിയിരിക്കുന്നു. കോവിഡ് 19 എന്ന മഹാ രോഗത്തിന്റെ തീവ്രത എത്രത്തോളമെന്നു നാം മനസിലാക്കിക്കഴിഞ്ഞു.ഓരോ ദിവസവും കോവിഡ് ബാധിക്കന്നവരുടെ എണ്ണവും മരണ സംഖ്യയും കൂടുന്നു.ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് 19. സ്ഥിതീകരിച്ചത് . ശേഷം ജപ്പാൻ, ഇറ്റലി,അമേരിക്ക,ഇന്ത്യ, ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ ,യൂ എ ഇ യിലും കോവിഡ് 19. സ്ഥിതീകരിച്ചു .ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തൃശൂർ ജില്ലയിലാണ് സ്ഥിതീകരിച്ചത് . പിന്നീട് അത് കേരളത്തിലെ മറ്റു ജില്ലകളിലേക്കും റിപ്പോർട് ചെയ്യുകയും ഇന്ത്യയിലാകമാനം . പിടിപെടുകയും ചെയ്തു.ഈ സാഹചര്യത്തിൽ ഗവണ്മെന്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കേരള പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പൂർണ സഹകരണത്തോടെ വളരെ ഭംഗിയായി ലോക്ക് ഡൗൺ നടപ്പിലാക്കുവാൻ ഗവണ്മെന്റിനു കഴിഞ്ഞു ലോക്ക് ഡൗണിന്റെ പ്രാധന്യം നാം മനസിലാക്കേണ്ടതുണ്ട്.സമ്പർക്കം വഴി രോഗം പകരാൻ സാധ്യത ഏറെയാണ്.അത് ഒരു പരിധി വരെ തടഞ്ഞാൽ രോഗപ്പകർച്ച കുറയും.ഒരാളുടെ ആശ്രദ്ധ കൊണ്ട് ഒരുപാടു പേരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അതീവ ജാഗ്രത വേണ്ടുന്ന സന്ദർഭ ത്തിലൂടെ യാണ് നാം കടന്നു പോയ്‌കൊണ്ടിക്കുന്നത്ത്.വ്യക്തി ശുചിത്വമാണ് കൊറോണയെ തുരത്താൻ ഏറ്റവും നല്ല മാർഗം. പുറത്തു പോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക,കണ്ണിലും മൂക്കിലും മുഖത്തും വെറുതെ തൊടാതിരിക്കുക, മാസ്ക് ഉപയോഗിക്കുക.തുടങ്ങിയവ ശ്രദ്ധിച്ചാൽ കൊറോണയിൽ നിന്ന് രക്ഷപെടാൻ കഴിയും.അശ്രദ്ധയായാൽ ഇ തൊരു വലിയ വിപത്താകും എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശന മായി പാലിക്കണം ഇനീയും ഏതു പോലുള്ള മഹാ മറികളെ നമുക്ക് തരണം ചെയ്യേണ്ടി വരം കഴിഞ്ഞ രണ്ടു വർഷ മായി പ്രളയത്തത്തെ നമ്മ ൾ ഒറ്റക്കെട്ടായി നേരിട്ടതാണ്.ഭയപ്പെടേണ്ട സന്ദര്ഭമല്ല ഇത് ജാഗ്രതയും ശുചിത്വവും കൈമുതലാക്കേണ്ട സന്ദർഭമാണിത്. ജാഗ്രതയിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് കോവിഡ് 19 എന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന മഹാ മറിക്കെതീരെ പോരാടാം. "ഒറ്റക്കെട്ടായി നില്ക്ക - ഒരുമിച്ചു പോരാടൂ - വിജയം നമുക്ക് നേടാം " സെന്റ് ഗൊരേറ്റി എച്ച് എച്ച് എസ് പുനലൂർ കൊല്ലം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 09/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം