സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ അവധികാലം

കണക്കിന്റെ പരീക്ഷക്ക് വേണ്ടി തല പുകഞ്ഞു പഠിച്ചുകൊണ്ടിരുക്കുകയായിരുന്നു മനു. അപ്പോഴാണ് അവനിൽ സന്തോഷമുളവാക്കിയ ഒരു വാർത്ത കേട്ടത്. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളുടെ പരിക്ഷ മാറ്റി വച്ചിരിക്കുന്നു . ആദ്യം അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടിയെങ്കിലും കൂട്ടുകാരോടും അദ്ധ്യാപകരോടും യാത്ര പറയാനുള്ള അവസരമോ അവരെ കാണാനുള്ള അവസരമോ ഉടനെ ഇനി ലഭിക്കില്ലല്ലോ എന്നോർത്തപ്പോ; ചെറിയൊരു നൊമ്പരം മനസ്സിലെവിടെയോ...... പെട്ടന്ന് തന്നെ മനുവിന്റെ മനസ്സിൽ അവന്റെ മാമന്റെ വീടും പരിസരവും കടന്നു വന്നു. പുഴകളും തോടുകളും വയലുകളും ധാരാളമുള്ള പച്ചപ്പുതപ്പൂവിരിച്ച പ്രദേശം .തോട്ടിൽ ധാരാളം മീനുകൾ !! മനുവും പിന്നെ മാമന്റെ മക്കളായ ചക്കിയും അപ്പുവും വീടിന്റെ തൊട്ടടുത്തുള്ള ശരത്തും ബ്രിട്ടോയും അങ്ങനെ ഇഷ്ടം പോലെ കൂട്ടുകാരുമായി തോട്ടിൽ പരൽ മീനുകളെ പിടിക്കാം . അവിടെ പറമ്പിൽ ധരാളം മാമ്പഴങ്ങളും ചക്കപ്പഴവും കഴിച്ചു തൊടിയിൽ ഓടിക്കളിച്ചു തിമിർത്തു ഉത്സാഹത്തോടെ നടക്കുന്നതോർത്തപ്പോൾ തന്നെ അവന്റെ മനസ്സിൽ കുളിരു കോരി .എങ്ങനെ സന്തോഷത്തോടെ മനക്കോട്ടകൾകെട്ടി ഇരിക്കുമ്പോഴാണ് ടി .വി .യിൽ വാർത്ത വന്നത് 21 ദിവസത്തേക്ക് ഇന്ത്യ ഒട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും വീടിന് പുറത്തു പോകാൻ പാടില്ല. ഒരു നിമിഷം കെട്ടിയ മനക്കോട്ടകൾ ചീട്ടുകൊട്ടാരം പോലെ അവന്റെയുള്ളിൽ തകർന്നു വീണു. നിരാശ കലർന്ന ശബ്ദത്തിൽ അവൻ അമ്മയോട് ചോദിച്ചു " ഇനി നമ്മൾ എങ്ങനെയാ അമ്മെ മാമന്റെ വീട്ടിൽ പോകുക?" "ഈ കൊറോണ കാലമൊന്നു കഴിയട്ടെ" എന്ന് അമ്മയുടെ മറുപടി. ഇനി എപ്പോഴാണ് മാമന്റെ വീട്ടിൽ പോകാനും അവിടെയുള്ള കൂട്ടുകാരുമൊത്തു കളിക്കാനും സാധിക്കുക എന്ന് ഓർത്തു വിഷ മിച്ചിരിക്കുമ്പോൾ എപ്പോഴോ അവന്റെ കണ്ണുകളെ ഉറക്കം തഴുകി."കോവിഡ് 19 എന്ന മഹാവിപത്തിനു പ്രതിരോധമരുന്ന് കണ്ടെത്തിയിരിക്കുന്നു" ആ വാർത്ത കേട്ട് അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഉറക്കത്തിൽ എങ്ങനെയോ ഉറക്കെ വിളിച്ചു പരയുന്ന മനുവിന്റെ സമീപത്തേക്കു അമ്മ ഓടി വന്നു. അവന്റെ മുടിയിഴയിൽ മെല്ലെ തഴുകി അവനെ ചെറുതായി കുലുക്കി ഉണർത്തികൊണ്ട് അമ്മ ചോദിച്ചു " എന്താടാ നിനക്ക് പകലുറക്കം തുടങ്ങിയ? ഈ ശീലം സ്കൂളിൽ പോകുമ്പോ നിനക്ക് വിനയാകും എഴുന്നേൽക്".അപ്പോഴാണ് കൊറോണക്കുള്ള പ്രതിരോധ മരുന്നിന്റെ കാര്യം താൻ സ്വപ്നം കണ്ടതാണെന്നു അവനു മനസിലായത് . മനു അവൻ കണ്ട സ്വപ്നത്തെക്കുറിച്ച അമ്മയോട് പറഞ്ഞു . അത് കേട്ട് ഒരു ചെറുപുഞ്ചിരിയോടെ അവനെ 'അമ്മ ചേർത്തുകൊണ്ട് പറഞ്ഞു "എല്ലാം ശരിയാകും" ."കരുതലാണ് കരുത്ത്" ഡാൻ ഡയസ് 5 ഡി സെന്റ് ഗൊരേറ്റി എച്ച്‌ എസ് എസ് പുനലൂർ കൊല്ലം

ഡാൻ ഡയസ്
5 ഡി സെന്റ് ഗൊരേറ്റി എച്ച്‌ എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ