സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049hindi.JPG

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 അധ്യയന വർഷത്തെ വിദ്യാരംഗ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 26-ാം തീയതി പൂർവ്വവിദ്യാർത്ഥി കുമാരി ലൊറൈൻ ഫ്രാൻസീസ് നിർവ്വഹിച്ചു. വായനയുടെ മാഹാത്മത്യകുറിച്ച് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. തുടർന്ന് ഭാരവാസികളുടെ തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകി. ജൂൺ 29-ാം തീയതി വിദ്യാലയത്തിലെ മറ്റ് ക്ലബുകളുടെ ഉദ്ഘാടനം നടന്നു. ഓരോ ക്ലാസ്സുകാരും തയ്യാറാക്കിയ ഗണിത മാഗസിൻ പ്രകാശനം ചെയ്തുകൊണ്ടാണ് ഗണിതശാസ്ത്രക്ലബ്ബിന്റെ ഉദിഘാടനം അമൃത ടീച്ചർ നിർവ്വഹിച്ചതി. ഓരോ ക്ലബ്ബുകളുടെയും ഉദ്ഘാടനത്തോടൊപ്പം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ച് ഗണിതശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതപൂക്കള മത്സരം സംഘടിപ്പിച്ചു.