സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കൊറോണയെന്നൊരു മഹാമാരി മൂലം
ലോകത്തിനു അധഃപതനം
ജനമെല്ലാം വിഭ്രാന്തിക്കുമടിമയായ്
ഭയം നമ്മെ കാർന്നു തിന്നു തുടങ്ങി
നമ്മെ രോഗത്തിലേക്കും നയിച്ചു
കഷ്ടപ്പാടിൻ പടുക്കുഴിയിലേക്ക്
നിലംപതിച്ചു പോയി പാവം മനുഷ്യർ
രോഗത്തെ പ്രതിരോധിക്കാനാകും
നമ്മൾ ഒന്നിച്ചു നിന്നാൽ മാത്രം
ധീരജവാന്മാർ നമ്മൾ
എന്തിനീ കൊച്ചുജീവിയെ ഭയക്കുന്നു
രക്ഷാകരങ്ങളുമായി എത്തിയവർ
ധീരരാജ്യസേവകന്മാർദയവായി നിങ്ങൾ അനുസരിക്കൂ
ഈ നന്മയ്ക്കായുള്ള നിയമങ്ങൾ
കൈകൾ കഴുകി മാസ്ക് ധരിച്ച്
രോഗത്തെ പ്രതിരോധിക്കാനാകും നമ്മൾക്ക്
പുറത്തേക്കു പോകാതെ, വീടിനകത്ത്
സന്തോഷത്തോടെ കഴിയുക നമ്മൾ
മുഖത്തെപ്പോഴുമൊരു മന്ദസ്മിതംനമ്മൾ മറ്റുള്ളവർക്കായ് കരുതിയിരിക്കണം
നിപ്പയെ അതിജീവിച്ച നമ്മൾക്ക്
എന്തുകൊണ്ടീ കൊറോണയെ അതിജീവിക്കാനാവില്ല
അതിജീവിക്കണം നമ്മൾ കൊറോണയെ
അതും ധീരതയോടെ തന്നെ

 

പാർവ്വതി വി എസ്
8 B സെന്റ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത