സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ആരോഗ്യമുള്ളോരു പുതുതലമുറക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ളോരു പുത്തൻ തലമുറക്കായ്

നല്ലതു തിന്നു കുടിച്ചു വളർന്നിടേണം
ധാന്യവും പയറും കിഴങ്ങുകളും
പച്ചക്കറികളും നിത്യം കഴിച്ചിടേണം.
വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം വേണം
നിത്യവും നട്ടു നനച്ചു വളർത്തിടേണം
ഞങ്ങൾക്കുമുണ്ടേ കൂട്ടുകാരേ
വീട്ടുമുറ്റത്തൊരു കൊച്ചു പച്ചക്കറിത്തോട്ടം
തക്കാളി വെണ്ട ചീര പൊൻവെള്ളരിയും
മത്തങ്ങ കക്കരി കാന്താരി എല്ലാരുമുണ്ടേ
ഉച്ചക്ക് പാത്രത്തിൽചമഞ്ഞിരിക്കാൻ
പച്ചടി -കിച്ചടി വെച്ചു വിളമ്പാൻ
നട്ടു നനച്ചു വളർത്താനാരും മറന്നീടല്ലേ

കൈകാലുകൾ നന്നായി കഴുകീടേണം
ചൂടുള്ള ഭക്ഷണം നാം കഴിച്ചീടേണം
പാലും പഴവും മത്സ്യ മാംസാദികളും
പോഷകാഹാരങ്ങൾ കഴിപ്പതിനായ്
നിത്യവും ശ്രദ്ധ ചെലുത്തീടേണം
ധാരാളം വെള്ളം കുടിക്കാനോർത്തീടേണം
ശുദ്ധവായു ശ്വസിച്ചീടാൻ ശ്രമിച്ചീടേണം
നിത്യവും കുളിച്ചു വൃത്തിയായ് നടന്നിടേണം
വൃത്തിയും വെടിപ്പും നോക്കീടേണം
രോഗങ്ങൾ വരാതെ നാമെല്ലാവരും
ആരോഗ്യമുള്ളോരു പുത്തൻ തലമുറയായ്
നല്ല മക്കളായ് നാമെല്ലാം വളർന്നീടേണം

ഹന്ന കബീർ
6 A സെന്റ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത