സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണയും കേരളവും

കൊറോണയും കേരളവും

ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഒരു വൈറസ് ആണ് കൊറോണ. കൊറോണ എന്ന രോഗം സമ്പർക്കത്തി ലൂടെ പടർന്ന് ലോകമാകെ വലവിരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ഇടയിലെ കുഞ്ഞുകുട്ടികൾ ക്ക് പോലും കൊറോണ എന്ന പേര് അപരിചിതമ ല്ല. ഭാരതത്തിന്റെ അയൽ രാജ്യമായ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരു മാർക്കറ്റിൽ നിന്നും ലോകമാകെ വലവിരിച്ചു കൊറോണ എന്നറിയു മ്പോൾ തന്നെ കൊറോണ അത്ര ചെറിയ വൈറസ് അല്ല എന്ന് മനസ്സിലാക്കാം.

ലോകത്ത് ഇതിനോടകം തന്നെ ഒന്നരലക്ഷത്തോ ളം പേർ മരിച്ചു കഴിഞ്ഞു. ഇരുപതുലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ലോകത്തിലെ തന്നെ വലിയ സാമ്പത്തിക ശക്തികളായ അമേരിക്ക യും ഇറ്റലിയും വരെ കൊറോണയുടെ മുൻപിൽ മുട്ടുകു ത്തി. ഇന്ത്യയുടെ തൊട്ടടുത്ത് കിടന്ന ചൈനയിൽ നിന്ന് പെട്ടെന്ന് പകരാൻ സാധ്യത ഉണ്ടായിരുന്നെ ങ്കിലും ഇന്ത്യയിലേക്ക് പടരാൻ കൊറോണ വേഗത കൂട്ടിയില്ല. പകരം ചൈന, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ഇറാൻ, ബെൽജിയം, അമേരിക്ക, ജർമനി അങ്ങനെ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ വ്യാപിച്ചു കഴിഞ്ഞു.

ഇപ്പോൾ ഇന്ത്യയിലും കൊറോണ എത്തിയിരി ക്കുന്നു. ഒന്നോ രണ്ടോ സംസ്ഥാനം ഒഴിച്ചു കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കൊറോണയുടെ ഇരയായി കഴിഞ്ഞു. കൊറോണ ഇന്ത്യയിലും പെട്ടെ ന്ന് പകരുകയാണ് കൊറോണയെ തടുക്കാൻ അടച്ചു പൂട്ടൽ ഉൾപ്പടെയുള്ള കടുത്ത തീരുമാനം ഭാരത സർക്കാർ എടുത്തു കഴിഞ്ഞു. കേരളത്തിൽ ഇതുവരെ മുന്നുറ്റമ്പതോളം പേർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. പക്ഷേ രണ്ട് പേരുടെ ജീവൻ മാത്രമേ ഇവിടുത്തെ സർക്കാരും ആരോഗ്യപ്രവർത്തകരും വിട്ടു കൊടുത്തു ള്ളു. മുന്നുറ്റമ്പതോളം പേർക്ക് കേരളത്തിൽ രോഗം ബാധിച്ചു എങ്കിലും ഇരുന്നൂറ്റമ്പതോളം പേർ സുഖം പ്രാപിച്ചു. നമ്മുടെ ഭാരതത്തിൽ 12000 പേർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. നാന്നൂറ്റമ്പതോളം പേർ മരിച്ചു കഴി‍ ഞ്ഞു. ഭാരത്തിൽ സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുക യാണെങ്കിലും കേരളം സ്വയം സുരക്ഷിതമായി മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയായി ക്കഴിഞ്ഞു. നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാ രും മാത്രമല്ല ഓരോ പൗരനും അവന്റെ കർത്തവ്യം ഓർമ്മയുണ്ടെങ്കിലേ നമുക്ക് സ്വയം പ്രതിരോധിക്കാൻ കഴിയൂ. കേരളം സുരക്ഷിതമാണെങ്കിലും എപ്പോഴും ജാഗ്രതയുണ്ടാവുക തന്നെ ചെയ്യണം എന്നാണ് ആരോഗ്യ പ്രവർത്തകരും സർക്കാരും പറയുന്നത്.

ഒരിക്കലും കൊറോണ ബാധിതരുടെ എണ്ണം കൂടാൻ അനുവദിക്കരുത്. കൊറോണയെ തോൽപ്പി ക്കാൻ സോപ്പുകൊണ്ട് കൈകഴുകുകയും മാസ്ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെ യ്യാം. കൊറോണ പരത്തുന്ന ഒരു കണ്ണിയാവാതെ നമു ക്ക് മാറി നിൽക്കാം. അങ്ങനെ നമ്മുടെ നാടിനെയും സമൂഹത്തെയും രക്ഷിക്കാം.

ആർച്ച ആർ.എസ്
8 E സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം