സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/നല്ല സൗഹ്യദം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല സൗഹ്യദം

സൗഹ്യദത്തിലേക്ക് പ്രവേശിക്കുക വളരെ എളുപ്പമാണ്. എന്നാൽ അത് നിലനിർത്തുക വളരെ പ്രയാസമാണ്. സൗഹ്യദങ്ങൾ രൂപപ്പെടുത്തുന്നത് പല സന്ദർഭങ്ങളിലാണ്. കലാലയങ്ങളിൽ, കളിസ്ഥലങ്ങളിൽ, ജോലി സ്ഥലങ്ങളിൽ യാത്രകളിൽ പോലും സൗഹ്യദം രൂപപ്പെടാറുണ്ട്. സൗഹ്യദംകൊണ്ട് നമ്മുക്ക് നന്നാവാനും നശിക്കുവാനും സാധിക്കും. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാ എന്ന് നാം കേട്ടിട്ടില്ലേ അത് എത്രയോ ശരിയുമാണ്. നന്മയിലേക്ക് വിരൽ ചൂണ്ടുന്ന എത്രയോ സൗഹ്യദ കൂട്ടായ്മകളുണ്ട് നമ്മുക്ക് ചുറ്റും. രക്തം ആവശ്യമുളളവർക്ക് എത്തിച്ചുനൽകുക,രോഗികൾക്ക് ആവശ്യമായ സഹായം എത്തിക്കുക മുതലായവ. നമ്മുടെ സമൂഹത്തിലെ കാഴ്ചപാടും ചിന്തയും മാറണമെങ്കിൽ സൗഹ്യദക്കൂട്ടായ്മകളുടെ സൗരഭ്യം എങ്ങും പരക്കണം.

കലാലയത്തിലെ സൗഹ്യദം കൊണ്ട് വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും. ഉദാഹരണത്തിന് പഠിക്കാൻ മോശമായ ഒരു സുഹ്യത്തിന് നമ്മുക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു നൽകി പഠിക്കുവാൻ പ്രോൽസാഹിപ്പിക്കുകയും നമ്മളെക്കാൾ പഠിക്കുന്ന ഒരു നല്ല വിദ്യാർത്ഥിയായി മാറ്റിയെടുക്കുന്നിടത്താണ് ഒരു സുഹ്യത്തിന്റെ വിജയം. തന്റെ സുഹ്യത്തന്റെ ഭാഗത്തെ തെറ്റുകൾ കണ്ടെത്തി അവയിൽ നിന്ന് അവരെ പിന്തിരിപ്പിച്ച് നല്ല മാർഗ്ഗങ്ങൾ പറഞ്ഞു കൊടുക്കുക എന്നത് ഒരു യഥാർത്ഥ സുഹ്യത്തിന്റെ കടമയാണ്.,

സൗഹ്യദങ്ങളിലൂടെ വിജയം കൈവരിച്ച ഒരുപാട് മഹത് വ്യക്തികൾ നമ്മുടെ ഈ ലോഹത്തിലുണ്ട്. അതിന് ഉദാഹരണമാണ് അമേരിക്കൻ പ്രസിഡന്റെ് ജോൺ. നമ്മുടെ നല്ല ഗുണങ്ങൾ കൊണ്ട് നമ്മുടെ സുഹ്യത്തിനെ സ്വാധിനിക്കുവാൻ കഴിഞ്ഞാൽ നാം നമ്മുടെ സുഹ്യത്തിനെ നേടി. ജീവിതത്തിൽ കണ്ണാടി പോലുളള സുഹ്യത്തുക്കൾ ഉളളത് നല്ലതാണ്, അനുഗ്രഹമാണ് കണ്ണാടി ഒരിക്കലും കളവ് പറയുകയില്ല, നിഴൽ ഒരിക്കലും വിട്ടു പിരിയുകയുമില്ല. ഈ കൊറോണക്കാലത്ത് നല്ല സൗഹ്യദങ്ങൾ ജീവിതത്തിലെ വിരസത മാറ്റാൻ എന്നെ സഹായിച്ചു. നല്ല സുഹ്യത്തുക്കൾ നല്ല ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കും.

ഗോപിക എസ്.സജ്‌ന
10 I സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ