സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കാഴ്‌ച

Schoolwiki സംരംഭത്തിൽ നിന്ന്
കാഴ്‌ച


                                      മഴ തുള്ളിക്കൊരുകുടമായി കോരിച്ചൊരിയുകയാണ്. പാതിതുറന്ന ജാലകത്തിനരുകിൽ കസേരയിൽ ചാഞ്ഞിരുന്ന് മങ്ങിയ മഴകാഴ്ചകൾ കാണുകയാണ് കാവ്യ. ചാറ്റലടിച്ച് 
അവളുടെ മുടിയിഴകളും മുഖവും നനഞ്ഞു. ആഞ്ഞിലിയിലെ മഞ്ഞക്കിളിയുടെ കൂട് ചാരനിറത്തിൽ അങ്ങകലെ.ദേശാടനത്തിനിടയിൽ ഒറ്റപ്പെട്ടുപോയ മഞ്ഞക്കിളിയുടെ കുടുംബം. അവിടെ രണ്ടു കുഞ്ഞുങ്ങൾ. അവറ്റകൾ കരയാറേയില്ല.

കാറ്റ് ആഞ്ഞുവീശി. ആഞ്ഞിലിയിലെ മഞ്ഞക്കിളിയുടെ കൂട് ആടി ഉലഞ്ഞു.കാവ്യയുടെ ചുണ്ടുകൾ വിതുമ്പി. കവിളിലെ നനവ് ചുണ്ടിലെത്തിയപ്പോൾ അതിന് ഉപ്പ് രുചി ഉണ്ടായിരുന്നു.ഇനിയൊന്നും കാണണ്ട. അവൾ കണ്ണുകൾ മുറുകെ പൂട്ടി.
പറമ്പിന്റെ കോണിൽ കാക്കകൂട്ടം മഞ്ഞതൂവലുകൾ പറമ്പിലാകെ പറന്നുയർന്നു. അപ്പോഴും മഞ്ഞകിളി കുഞ്ഞുങ്ങൾ കരഞ്ഞില്ല. പിഞ്ചുമാംസങ്ങൾ കാക്കക്കാലുകൾ മാന്തികീറി. ചോര.... പറമ്പിലാകെ ചോര...... കാവ്യ ചാരുകസേരയുൽ നിന്നും എഴുന്നേൽക്കാനാഞ്ഞു.തുറന്നുതുറിച്ച് മിഴികൾക്ക് കാഴ്ചയില്ല. ആ കുഞ്ഞുമാംസങ്ങൾ വാരിപുണരാൻ തോന്നി. കാലുകളെവിടെ...? ചാവുമണം നാസികതുമ്പിൽ പൊള്ളലേൽപ്പിച്ചു.
ആ കാലവർഷം മടങ്ങിപ്പോയി.ഋതുക്കൾക്ക് വീണ്ടും ആവർത്തനം. ഹൃദയത്തിലെ താഴ്വാരത്തിന്റെ അങ്ങേയറ്റത്ത് മൂടൽമഞ്ഞ് കൂടുകൂട്ടി. അതിനപ്പുറത്തെല്ലാം ചവുണ്ടകാഴ്‌ചകൾ.

.

ആര്യ എസ് സുധീർ
8 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ