സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/LK AWARD

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്

5-7-2019 പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എൽ. പി സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മാന്ത്രി പ്രൊഫ.രവീന്ദ്രനാഥന്റെയും നേതൃത്വത്തിൽ നടന്നു.കോട്ടയം ജില്ലയിൽനിന്ന് മികച്ച ലിറ്റിൽകൈറ്റ്സ് യൂണിറ്റായി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം തെരഞ്ഞടുക്കപ്പെട്ടു.പ്രസ്തുത സമ്മേളനത്തിൽ സ്കൂളിൽ നിന്ന് ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്, കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റൻ ,ശ്രീ ജോഷി.റ്റി.സി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഗ്രിക്സൺ ജാക്ക് ജേക്കബ്ബ്, മാസ്റ്റർ ജിക്കു എബ്രാഹം, കുമാരി ഹെലൻ എലിസബ്ബത്ത് ഡെന്നീസ്, കുമാരി സ്നേഹ മരിയ ബിജു എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാഥിൽ നിന്ന് മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള ജില്ലാതല അവാർഡ് ഏറ്റുവാങ്ങി .അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു

ലിറ്റിൽകൈറ്റ്സ് അവാർഡ് അനുമോദന യോഗം

കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.