സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ഹൃദയത്തിനു നേരെ...

Schoolwiki സംരംഭത്തിൽ നിന്ന്
ഹൃദയത്തിനു നേരെ...

 
 മനുഷ്യൻ, അവൻ സ്നേഹമെന്ന സന്ദേശം
ദൈവകരങ്ങളാൽ ഹൃദയത്തിൽ ചാർത്തിയവൻ
ഒരിക്കൽ അവന്റെ വരവാൽ
പ്രകൃതി മന്ദസ്മിതം തൂവി, പുഴകൾ നിറഞ്ഞൊഴുകി
ഒരിക്കലും വറ്റാത്ത സ്നേഹ സമുദ്രത്തെ
ഹൃദയത്തിൽ ഏറ്റുന്നവൻ, മനുഷ്യൻ.

കാലങ്ങൾ കടന്നു, പല വീഥികൾ താണ്ടി
നാട് മറഞ്ഞു , നന്മകൾ മാഞ്ഞു
സ്നേഹം മാറി , മനുഷ്യനും മാറി.
അവൻ ആ സ്നേഹസന്ദേശത്തിന്ന്
ഹൃദയത്തിൽ കുഴിമാടമൊരുക്കി..!

അവന്റെ മാറ്റം പ്രകൃതിയുടെ മന്ദസ്മിതത്തെ
നിർദയം തല്ലിക്കെടുത്തി !
അവന്റെ വരവിൽ പുഴകൾ നിശ്ചലരായി
കിളികൾ നിശബ്ദരായി !

മനുഷ്യൻ മാറിത്തുടങ്ങി.
അവൻ തനിക്ക് ദാനമായി ലഭിച്ച
ഭൂമിയുടെ ഉടമയാവാൻ ശ്രമിച്ചു.
അവൻ, തന്റെ അമ്മയായ പ്രകൃതിയെ
തന്റെ അടിമയാക്കി ... !
അവന്റെ സ്വാർത്ഥ ലാഭത്തിനായി
അവൻ പ്രകൃതിയുടെ ഹൃദയത്തിനു നേരെ
കത്തി ചൂണ്ടി.!

പതിയെ.....
മലയെല്ലാം മണ്ണായി.....!
മരങ്ങൾ വെണ്ണിറായി......!
മനുഷ്യൻ തന്റെ അമ്മയെ
പണത്തിനായി വിറ്റഴിച്ചു.... !
അവൻ സൂര്യനേയും ചന്ദ്രനേയും മറന്നു...
സ്വന്തം ജീവനെ അവൻ
അറിയാതെ തന്നെ ഇരുട്ടിന്റെ തടവറയിലാക്കി.

അന്ന് ഭൂമിക്കു നേരെ കത്തി ചൂണ്ടിയപ്പോൾ
അവൻ ഒരു സത്യം വിസ്മരിച്ചിരുന്നു.
അവന്റെ ജീവൻ പ്രകൃതിയുടെ
ഹൃദയത്തിലായിരുന്നുവെന്ന്......
അവന്റെ ജീവൻ പ്രകൃതിയുടെ ദാനമായിരുന്നുവെന്ന്...........

ആകാശ് ഇ.എസ്
ബി 1 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത