സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവീകർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് നമ്മുടെ പുരാതന തെളിവുകൾ വ്യക്തമാകുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവീകർ. ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് ആവശ്യപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്നു നാം മനസിലാക്കണം. ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് "ഹെയ്‌ജിന് " എന്ന പദം രൂപം കൊണ്ടത്. ആ ഗ്രീക്ക് പദം "ഹെയ്‌ജിനിയോസ്"എന്നാണ്. ഇതിന്റെ അർഥം "ആരോഗ്യ സമ്പുഷ്ടമായ "എന്നുമാകുന്നു. "ഹെജിയ "എന്ന പേരിൽ ഒരു ഗ്രീക്ക് ദേവതയുണ്ട് വിശ്വാസമനുസരിച്ച് ഈ ദേവതയാണ് വ്യക്തികളുടെ ആരോഗ്യത്തെയും ആരോഗ്യകരമായ ജീവിത രീതികളെയും നിയന്ത്രിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് "ഹൈജീൻ"എന്ന പദം രൂപം കൊണ്ടത്. "ചെറുപ്പ കാലങ്ങളിലെയുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം". ശുചിത്വം എന്നത് ചെറുപ്പം മുതലേ നാം ശീലിക്കേണ്ട ഒന്നാണ് ഇതാണ് ഈ ചൊല്ലിന്റെ സാരാംശം.ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയുന്നില്ല. അത് കൊണ്ട് കൂട്ടരേ, നമുക്ക് ശുചിത്വം പാലിക്കാം, കൊറോണ, നിപ്പ, സാർസ്, മുതലായ രോഗങ്ങളെ നമുക്ക് അതിജീവിക്കാം.

അഞ്ജന എം. സണ്ണി
10 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം