സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ഭംഗിയുള്ള വസ്തു

Schoolwiki സംരംഭത്തിൽ നിന്ന്
ഭംഗിയുള്ള വസ്തു

അവൻ നടക്കുകയാണ് കാടും മാലയും താണ്ടി. ഇടതൂർന്ന ആ വനത്തിൽ അവൻ എത്തിപ്പെട്ടു. അവന്റെ കാലുകൾ നഗ്‌നമായിരുന്നു. കല്ലും മുള്ളും കൊണ്ട് പാദം വിണ്ടു കീറിയിരുന്നു. നടന്നു നടന്നു അവൻ ഷീണിച്ചു അവൻ ഒരു മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു. പതുക്കെ പതുക്കെ അവൻ ചിന്തകളിലേക്ക് ചാഞ്ഞു. അവൻ നന്നായി പഠിക്കുന്ന കുട്ടിയാണ്. എല്ലാ അധ്യാപകർക്കും അവനെ വലിയ കാര്യമാണ്. എല്ലാം അറിയാനുള്ള ജിജ്ഞാസ അവനിൽ ഉണ്ടായിരുന്നു ഒരിക്കൽ അവൻ അമ്മയോട് ചോദിച്ചു :
"അമ്മേ, ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ളത് ഏത് വസ്തുവാണ്? "
അമ്മ പറഞ്ഞു : "മോനെ ഈ ലോകത്തിൽ ഏറ്റവും ഭംഗിയുള്ളത് പ്രകൃതിയാണ്. "
അത് അവന് വിശ്വാസമായില്ല. അത് സത്യമാണോ എന്ന് അറിയാൻ അവൻ വനത്തിൽ എത്തിയത്. പെട്ടെന്ന് ഒരു തണുത്ത കാറ്റു വീശി അവന് രോമാഞ്ചം അനുഭവപ്പെട്ടു. അവൻ എഴുന്നേറ്റു കയ്യിൽ കരുതിയ വെള്ളവും ഭക്ഷണവും തിരഞ്ഞു. എന്നാൽ അത് അവിടെയുണ്ടായിരുന്നില്ല. അവന് ദാഹം അനുഭവിക്കപ്പെട്ടു. ജലത്തിനായി അവൻ അലഞ്ഞു നടന്നു . അവസാനം ഒരു അരുവി അവൻ കണ്ടു അവൻ അതിൽനിന്നു ആവോളം വെള്ളം കുടിച്ചു. അതുകഴിഞ്ഞു അവൻ തലയുയർത്തി നോക്കി കിളികളും മൃഗങ്ങളും അവനിൽ ഉന്മാദം ഉളവാക്കി. പെട്ടെന്ന് പിറകിൽ നിന്ന് ഒരു സ്വരം അവൻ കേട്ടു. അവൻ തിരിഞ്ഞു നോക്കി. അത് അവന്റെ അമ്മയായിരുന്നു.
അമ്മ ചോദിച്ചു : "ഏറ്റവും ഭംഗിയുള്ള വസ്തു ഏതാണ്? "
അവൻ മറുപടി പറഞ്ഞു : "അമ്മേ, ഏറ്റവും ഭംഗിയുള്ളത് പ്രകൃതിയാണ് !"

ആൽബി എം. സണ്ണി
8 സി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ