സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഒരു ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ഒരു ഡയറിക്കുറിപ്പ്

ഞങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട്‌ കോടാനുകോടി വർഷങ്ങളായിരിക്കുന്നു... എന്റെ ഭർത്താവായ "മനുഷ്യനു" ഇന്നും ഞങ്ങളുടെ ദാമ്പത്യത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിച്ചിട്ടില്ല... വിവാഹത്തിനു മുമ്പ് എന്റെ സൗന്ദര്യത്തെ കുറിച്ച് ഒരുപാട് പേർ പുകഴ്ത്തിയിട്ടുണ്ട്. എന്റെ കഴിവുകളുടെ കാര്യവും അങ്ങനെ തന്നെയാണ് എത്രമാത്രം കഴിവുകൾ ഉള്ള പെൺക്കൊച്ചായിരുന്നു ഞാൻ. ആ അതൊക്കെ ഒരു കാലം!!!! ഇന്നൊർക്കുമ്പോൾ നിറകണ്ണുകളോടെ ആണ് ആ ഓർമ്മകള ഞാൻ വരവേൽക്കുന്നത്. പച്ച പട്ടുസാരിയും നിരവധി നിറത്തിലുള്ള ആഭരണങ്ങളും ഒക്കെ എന്റെ സൗന്ദര്യത്തിന്റെ ആക്കം കൂട്ടി.. എന്റെ സൗന്ദര്യത്തിൽ അന്നു അദ്ദേഹം വീണുപോയി. ആ കാലമൊക്കെ കഴിഞ്ഞു. ഇന്നു തീയും പുകയും ശ്വാസിച്ച്, മറാല വൃത്തിയാക്കി എന്തിന്റെയോ ലഹരിയിൽ എന്നെ ഉപദ്രവിച്ചും എന്നിലെ എന്നെ നീ നശിപ്പിച്ചു... അദ്ദേഹത്തിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു. എന്റെ സന്തോഷങ്ങൾ എനിക്ക് നഷ്ടമായി. എന്നാല് ഇത് അധിക നാൾ നീണ്ടു പോയാൽ അദ്ദേഹത്തിനു തന്നെയാകും പ്രശ്നം സംഭവിക്കുക. എന്റെ ക്രോധത്തെ എനിക്ക് പോലും ശമിപ്പിക്കാൻ സാധിക്കില്ലെന്നു അദ്ദേഹത്തിന് ഒരിക്കൽ മനസ്സിലാകും, അന്നു അദ്ദേഹത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നത്ര പ്രക്ഷോഭം സംഭവിച്ചേക്കാം .. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു,"പ്രകൃതി നീയിപ്പോൾ എന്റെ കാൽക്കീഴിലായി, നിന്നെ ഞാൻ സ്വന്തമാക്കിയിരുന്നു, ഇനി എന്റെ താളത്തിനൊത്ത് നീ തുള്ളും".... എന്റെ ഭർത്താവായ മനുഷ്യനു തെറ്റി..ഇനി നീ അനുഭവിക്കാൻ പോകുന്നത് വലിയ ഒരു മഹാമാരിയാണ് !!!! എന്നിലെ യഥാർത്ഥ എന്നെ തിരികെ ലഭിക്കുന്നത് വരെ എന്റെ ഉള്ളിലെ കലി ശമിക്കില്ല..

അമല സുനിൽ
XII ഡി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം