സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്



അനുഭവക്കുറിപ്പ്

കോവിഡ് കാലത്തെ അനുഭവങ്ങൾ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട് . എനിക്ക് കോവിഡ് ബാധിച്ചപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാൻ. സ്കൂളിൽ പോകാൻ ആ സമയം കഴിഞ്ഞില്ല എന്ന ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു. ശരീരം മുഴുവൻ വേദന ഉണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനിയും ശരീര തളർച്ച മാറി തുടങ്ങി . എല്ലാവരെയും പോലെ ആ സമയത്ത് എനിക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല . സ്കൂളിൽ പോകാൻ സാധിക്കാത്തത് കൊണ്ടുള്ള വിഷമം കൂട്ടുകാരികൾ വിളിച്ചപ്പോൾ കുറഞ്ഞു കൂടെ ക്ലാസ് ടീച്ചർ വിളിച്ച് എൻറെ അന്വേഷണങ്ങൾ ആരാഞ്ഞു. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് പഴയതുപോലെ സ്കൂളിൽ വരാൻ സാധിച്ചു. കോവിഡ് എന്നെ ബാധിക്കും എന്ന് ഞാൻ കരുതി ഇല്ലായിരുന്നു പക്ഷേ ആ സമയം എത്രത്തോളം ആളുകൾ കോവിഡ് മഹാ ബാധിച്ച ജീവൻ വെടിഞ്ഞിരിക്കുന്നു , .അപ്പോൾ "കരുതലോടെ മുന്നോട്ട് " എന്ന പദ്ധതി സർക്കാർ പുറത്തിറക്കി ഹോമിയോ ഡിസ്പെൻസറികൾ നിന്ന് ഹോമിയോ ഗുളിക ആശാവർക്കർമാർ ലഭിച്ചിരുന്നു അങ്ങനെ ഞാനും സർക്കാർ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു


കൃഷ്ണപ്രിയ എസ്
8 B സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2021
ലേഖനം



 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം



WE WILL SURVIVE THE VIRUS

== ഞാൻ കണ്ട മഹാമാരി ==


കരുതലോടെ മുന്നോട്ട് നാം

ജാഗ്രതയായ് മുന്നോട്ടു നാം

അകലത്തിൽ മുന്നോട്ടു നാം

അതിജീവനത്തിനായി മുന്നോട്ട് നാം

വീടുകളിൽ അടക്കപ്പെട്ട നാം

സ്കൂളുകൾ അടച്ചപ്പോൾ

ഓൺലൈൻ ജീവിതത്തിലായി നാം

ഫോണിലും കമ്പ്യൂട്ടറിലും തളയ്ക്കപ്പെട്ട നാം

മാസ്ക് ധരിച്ച് നാം

കൈകൾ കഴിയും നാം

ആരോഗ്യപ്രവർത്തകർ തൻ

നിർദ്ദേശങ്ങൾ പാലിച്ചു നാം

മഹാമാരി തൻ കാലത്തിൽ

കുടുംബ ബന്ധങ്ങൾ ദൃഢമായി ഊർജ്ജമായി

കരുതലും ജാഗ്രതയും ശുചിത്വവും അകലവും

കൈവിടാതെ നാം അതിജീവനത്തിനായി മുന്നോട്ട് നാം

 

ഫലകം:BoxBottom2

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം


ഫലകം:Box Top2


അനുഭവക്കുറിപ്പ്

കോവിഡ പഠിച്ച പാഠം

കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചപ്പോഴും അത് ഇത്രയേറെ നാശങ്ങൾ ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല. 2020 ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ വാർഷിക ദിന ഏതാനും ദിവസം ഉള്ളപ്പോഴാണ് സ്കൂൾ അടയ്ക്കുകയാണ് എന്ന വാർത്ത ഞാൻ അറിഞ്ഞത് . ആദ്യം ഒത്തിരി സന്തോഷം തോന്നി പക്ഷേ വാർഷികം നടത്താൻ സാധിച്ചില്ലല്ലോ എന്നൊരു സങ്കടവും ആദ്യം ഓർത്തു ഒത്തിരി കളിക്കാം എന്നാൽ അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ ആണ് അതിതീവ്ര മനസ്സിലാക്കാൻ കഴിഞ്ഞത് . ആദ്യത്തെ കുറച്ച് ദിവസങ്ങൾ കളിച്ചു ഒക്കെ നടന്നു അടുത്ത വർഷം ഏഴിലേക്ക് ഓൺലൈൻ ക്ലാസുകൾ ആയി നടത്താം എന്നുള്ള തീരുമാനത്തിൽ സർക്കാർ എത്തുന്നു ടിവിയിൽ കൂടിയുള്ള ക്ലാസുകൾ കുറെ ആയപ്പോൾ തുടങ്ങി .അപ്പോഴാണ് സ്കൂളുകളുടെ പ്രാധാന്യം എനിക്ക് മനസ്സിലാക്കിയത് .കൂട്ടുകാരുമായുള്ള കളിയും ചിരിയും വഴക്കും എല്ലാം ഒത്തിരിയേറെ ഞാൻ ആ സമയത്ത് ആഗ്രഹിച്ചു അവസാനം സ്കൂൾ ടി സി വാങ്ങാനായി സ്കൂളിൽ ചെന്നപ്പോൾ എനിക്ക് ഒന്നുകൂടി അവിടെ പഠിക്കണമെന്നു തോന്നി അടുത്തത് ഇതിലേക്ക് 8 പകുതിയായപ്പോൾ സ്കൂൾ തുറക്കും എന്ന് സർക്കാർ പറഞ്ഞു ഒത്തിരി സന്തോഷം തോന്നി വീണ്ടും കൂട്ടുകാരുമൊത്ത് സ്കൂളിലേക്ക് മടിപിടിച്ച് ഇന്ത്യ മനസ്സിനെ വീണ്ടും ആഹ്ലാദം ഉണ്ടാക്കി പരിസ്ഥിതി ശുചിത്വം അകലം പാലിച്ച് എല്ലാം കോവിഡിനെ ഒരുപരിധിവരെ തടഞ്ഞു വീട്ടിൽ വന്നാൽ പോലും ആരും അറിയാത്ത കാലമാണ് കഴിഞ്ഞുപോയത് ഒത്തിരി പേർ മരിച്ചു കുറെ പേർ കൂടി അതിജീവിച്ചു കുറെ സന്ദർഭങ്ങളിൽ വന്നു എന്ന് പോലും ഞാൻ സംശയിച്ചു എന്ന് ഭാഗ്യത്തിന് എൻറെ കുടുംബത്തിൽ ആർക്കും വന്നില്ല ആദ്യമൊക്കെ കൂടിവരുന്നത് വരുന്നവരെ ഒത്തിരിയേറെ ശ്രദ്ധിക്കുകയും പരിഹരിക്കുകയും ചെയ്തു എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ആരും ശ്രദ്ധിക്കുക പോലും ചെയ്യാനായി ആദ്യമൊക്കെ മുൻപിൽ കൂടി ഒരു ആംബുലൻസ് പോയാൽ അപ്പോൾ തന്നെ വീട്ടിലുള്ളവർ ഇറങ്ങി നോക്കും ആർക്കാണ് കോഡ് ബാധിച്ചത് എന്ന് അറിയാൻ അവരെ സഹതാപത്തോടെ നോക്കി നിൽക്കും ചിലരുടെയെങ്കിലും മനസ്സിൽ തന്നെ ശത്രുവിനു വന്നതിൽ സന്തോഷം കാണും എന്നാൽ ആരെയും വെറുതെ വിടുന്നത് എല്ലാരെയും രോഗം തമ്മിൽ തല്ലും അസൂയയും ഒന്നുമില്ല ഒന്നുമല്ല വേണ്ടതെന്നും പകരം പരിസ്ഥിതി ശുചിത്വം സ്നേഹവും ആണ് വേണ്ടത് എന്ന് നമ്മളെ പഠിപ്പിച്ചു കൂടുതൽ നേരം പൂവു ഒരുപരിധിവരെ കാരണമായി കുറെ നാശങ്ങൾ വിധിച്ചെങ്കിലും ഒരു നല്ല ശീലങ്ങൾ കൂടി നമ്മെ പഠിപ്പിച്ചു


ഫലകം:BoxBottom2

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം


കോവിഡ്

അനുഭവക്കുറിപ്പ്

കോവിഡ് എന്ന അതിഥി ഞങ്ങളുടെ വീട്ടിലേക്ക് കടന്നു വന്നു 2021 ഒക്ടോബറിലായിരുന്നു. അത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവമായിരുന്നു തൊട്ടടുത്ത വീട്ടിൽ പോലും ആർക്കും അറിയാത്ത കാലം ആർക്കും ഭയമോ ജഗതി ഒന്നുമില്ലാത്ത നാളുകൾ പടർന്നുപിടിച്ചപ്പോൾ എത്രമാത്രം സഭയായിരുന്നു എല്ലാവർക്കും കുറവാണ് വരുന്നതുവരെ ഐസൊലേഷൻ ആകുന്നു അവരുടെ വീടും നാടും ശുചീകരിക്കുന്നു വീട്ടുകാരെ ഒറ്റപ്പെടുത്തുന്നു വഴി അടച്ചു കിട്ടുന്നു . ഹോ... ഓർക്കാൻ കൂടി വയ്യ 2020 21 ലും ഒക്കെ കൊറോണ വന്നവർ വിഐപികൾ ആയിരുന്നു എല്ലാവർക്കും ഭയങ്കര ശ്രദ്ധയും എന്ന് ഞങ്ങൾക്ക് വന്നപ്പോഴേക്കും ആരും തിരിഞ്ഞു നോക്കാതെ ആയി തൊട്ടടുത്ത വീട്ടുകാർ പോലും അറിഞ്ഞില്ല അപ്പ കൊണ്ടുവന്നതാണ് എന്ന് പലരും പറഞ്ഞു എന്തായാലും ലോക്കഡൗണിൽ പോലും വീട്ടിൽ ഇരിക്കാത്ത ജോലിചെയ്ത് അപ്പ ഒരു മാസം വീട്ടിൽ ഇരുന്നു സ്കൂളിൽ പോകാത്തതുകൊണ്ട് പ്രത്യേകിച്ച് വിരസത ഒന്നും തോന്നുന്നില്ല എല്ലാവർക്കും വന്നപോലെ ഞങ്ങൾക്കും മറ്റു രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നതാണ് മറ്റൊരാശ്വാസം അമ്മയുടെ കൂട്ടുകാരിയും അമ്മയും ഓഫീസിലെ സ്റ്റാഫുകൾ ആണ് സഹായിച്ചത് . ഭക്ഷണവും മറ്റും അവർ എത്തിച്ചേർന്നു വാക്സിൻ സ്വീകരിച്ചവരായിരുന്നു . മറ്റൊരു ഭാഗ്യം ക്ലാസുകൾ ഡിജിറ്റൽ അസൈൻമെൻറ് ഓൺലൈൻ മീറ്റിങ്ങുകൾ അങ്ങനെയങ്ങനെ ഒരുപാട് ഞങ്ങൾ കുട്ടികൾ മടുത്തുപോയി സ്കൂളിൽ വരാൻ കൂട്ടുകാരെ കാണാനും ഒരുപാട് കൊതിച്ചു ഒന്നും അവരെ കാണാൻ കഴിഞ്ഞില്ല ഇന്ന് മനസ്സ് പറഞ്ഞു എപ്പോഴും ആഗ്രഹിച്ചു കാരണം എല്ലാവരും മടിയന്മാരായ മാറി തോന്നുന്നു. പഠിക്കാനും കളിക്കാനും ഓക്കേ ഏതായാലും കുറവാണ് പ്രകൃതി നമുക്ക് അറിഞ്ഞുവെന്ന് പണിയാണ് നാം പരിസ്ഥിതി ഒരു നാശമാക്കി നശിപ്പിച്ചു എല്ലാവരും ഒന്നരവർഷത്തോളം വീട്ടിൽ ഇരുന്നപ്പോൾ ഒന്നു വൃത്തിയായി വാഹനങ്ങളുടെ പുകയും മറ്റും വൃത്തിഹീനമായ ആകാശമൊന്നും നിർത്തിയത് എല്ലാവരും വീട്ടിൽ ഇരുന്നപ്പോഴാണ് ഒരിക്കലും ഇങ്ങനെ ഒരു മഹാമാരി വരുമെന്നോ എല്ലാവരും വീട്ടിലിരിക്കേണ്ടി വരുമെന്നോ ആരും കരുതിയില്ല ദിവസങ്ങളും മാസങ്ങളും കടന്നുപോയി ആരും അറിഞ്ഞില്ല ഓണവും വിഷുവും ഒക്കെ കടന്നുപോയി ഏതായാലും കൈ പോലും കഴുകാതെ ഓണത്തിനും കല്യാണത്തിനും ഭക്ഷണം കഴിച്ചവർ 20 സെക്കൻഡ് കഴുകുകയായിരുന്നു ഭക്ഷണം കഴിച്ചത് എല്ലാവരുടെയും കയ്യിൽ സാനിറ്റൈസർ കൊണ്ടുവന്നു വച്ച് സാനിറ്റൈസറും ഉപയോഗിച്ചു എല്ലാവരും ശുചിത്തം പഠിച്ചു എന്നാൽ ഇപ്പോൾ നമ്മൾ കുറവാണ് ജീവിച്ചു കൊണ്ടിരിക്കുകയാണ് മലയാളികളുടെ മനസ്സിലെ സ്നേഹവും ഒരുമയും എന്നുമുണ്ടാവും തുറന്ന് സ്കൂളുകൾ അടയ്ക്കാതെ ഇനിയും മഹാമാരി വരാതിരുന്നത് എന്നുമാണ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാക്കിയ സന്തോഷങ്ങൾ ഒരു പരിധിവരെ നല്ലതിനു വേണ്ടിയാണ്.



ബിനോൾ ബിനോയ്
8 A സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2021
ലേഖനം



 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം


The most scared. ( poem)

Took plight more than assumed

even the privileged got stuck.

Tremendous margins, the poor

Hardly Managed to thrive  on.


every day went on like the same.

Have a hope that we will conquer.

That's the only fact made us to move on.

Still, We are continuing with the same faith.

Hardest at times

Feels it heavy at it peak

make us the most scared.

Do we are Marching ahead to the Sparkle of bright rays...

by...

Anu Joseph       8C

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ലേഖനം

മഹാമാരി കാലം കരുതലോടെ മുന്നോട്ട് നാം

കോവിഡ വന്നതോടെ നാടെല്ലാം ഒറ്റപ്പെട്ട ഭീതിയിലായി . ലോക്ടൗണിലേക്ക് നമ്മുടെ നാട് വഴുതിവീണു. പുതിയ ഓരോ നിയമങ്ങളും ചട്ടങ്ങളും വന്നു മാസ്ക് ധരിക്കുക ഉപയോഗിക്കുക അകലം പാലിക്കുക എന്നിങ്ങനെ. 2020 മാർച്ച് ഏഴിന് സ്കൂളുകൾ അടച്ചു പിന്നെ ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലെ ക്ലാസുകളും ഞങ്ങൾ മുന്നോട്ട് .... പുറകെ പുറകിലായി ഓരോ സ്ഥാപനങ്ങളും അടച്ചു തുടങ്ങി ഓൺലൈൻ ക്ലാസുകൾ സർക്കാർ തീരുമാനിച്ചെങ്കിലും കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടും നഷ്ടപ്പെടും ഇടപെടുകയും ചെയ്തു അതോടെ ഓരോ കുട്ടികളും ഫോണിന് അടിമയായി മാറി കോവിഡ വ്യാപിക്കുന്ന സാഹചര്യങ്ങളിൽ ഞങ്ങൾക്ക് വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥ വന്നു ഈ അവസ്ഥയുടെ സർക്കാർ പുതിയൊരു നിയമമായ ഇറക്കി കരുതലോടെ മുന്നോട്ട് നാം ഈ സാഹചര്യത്തിൽ കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെ പോലെ ആയി ഞങ്ങളുടെ ജീവിതം. ജോലിക്ക് പോകാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല കൂടുതൽ കൂടുതൽ ഉള്ള പ്രദേശങ്ങൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. രോഗപ്രതിരോധശേഷിയും ഹോമിയോ ഡിസ്പെൻസറികൾ നിന്നും ഹെൽത്ത് സെൻട്രൽ നിന്നും ഹോമിയോ ഗുളികകൾ ആശാവർക്കർമാർ വീട്ടിൽ എത്തിച്ചു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചും പാലിച്ചും ചെയ്തുകൊണ്ട് കൂടി ഇപ്പോൾ കുറയുന്നുണ്ട് കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വിദ്യാലയങ്ങളിൽ തിരിച്ചെത്തി കുട്ടികളെയും ഗുരുക്കന്മാരെയും വീണ്ടും കണ്ടപ്പോൾ ഞങ്ങളുടെ മാനസിക വളർച്ച വർദ്ധിച്ചു. എല്ലാ സ്ഥാപനങ്ങളും പഴയതുപോലെ തന്നെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി . ഇപ്പോൾ ഞങ്ങൾ ഈ മഹാമാരിയെ തോൽപ്പിച്ച് മുന്നോട്ട് ജീവിക്കാനുള്ള ശ്രമത്തിലാണ്.

സന മോൾ പി എസ് 9b