സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു ശുചിത്വയജ്ഞം 2017-18 റിപ്പോർട്ട്ചെരിച്ചുള്ള എഴുത്ത്

പൊതു ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സെന്റ് ആൻസ് സി.ജി.എച്ച്.എസ് ൽ ജൂൺ 27,28,29തിയതികളിൽ ശുചീകരണ യജ്ഞം നടത്തി.പ്രധാന അദ്ധ്യാപിക സി.പവിത്ര,ഇക്കോ ക്ലബ്,ഹെൽത്ത് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സ് ‍ടീച്ചേഴ്സിന്റെ സഹകരണത്തോടെയുമാണ് എല്ലാ പരിപാടികളും നടന്നത്.

             ഒാരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും  ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ വിഭജിച്ചു കൊടുത്തു.നടത്തേണ്ട പരിപാടികളെക്കുറിച്ച് ഒരു രൂപരേഖ തയ്യാറാക്കി.പൊതു സ്ഥലങ്ങളിലെ  ശുചീകരണം,കൊതുകു നശീകരണം,പ്ലാസ്റ്റിക് നിർമാർജനം,കിണർ ക്ലോറിനേഷൻ,ബോധവത്കരണ പരിപാടികൾ എന്നിവ മൂന്നു ദിവസങ്ങളിൽ നടന്നു.
              ആദ്യ ദിവസം (27-6-2017) ഉച്ചകഴിഞ്ഞുള്ള ആദ്യ പിരീ‍‍‍‍ഡ് എല്ലാ കുട്ടികളും ചേർന്ന് ക്ലാസ്സും  വരാന്തയും വൃത്തിയാക്കി.ഗ്രൂപ്പുകളായി തിരിഞ്ഞ് റോസ് ഗ്രപ്പുകാർ ക്ലാസ്സ് അടിച്ച് വൃത്തിയാക്കി.ലില്ലി  ഗ്രൂപ്പ് വരാന്തയും ഡേയ്സി ഗ്രൂപ്പ് ഷെൽഫ് വൃത്തിയാക്കുകയും ജാസ്മിൻ മാറാല തട്ടുകയും ചെയ്തു.എല്ലാ കുട്ടികളും ഉത്സാഹത്തോടെ പങ്കുചേർന്നു.
                      രണ്ടാം ദിവസം (28-7-17) ക്ലാസ്സുകൾക്കായി വിഭജിച്ചു കൊടുത്ത സ്ഥലങ്ങളിൽ കൊതുകു നശീകരണത്തിനുതകുന്ന തരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് തടഞ്ഞും ചാലുകൾ വൃത്തിയാക്കിയും പ്ലാസ്റ്റിക്  കവറുകളും കുപ്പികളും

പെറുക്കി നീക്കിയും കുട്ടികൾ സജീവമായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.ജല ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കുടിവെള്ള സ്രാേതസ്സായ കിണർ ക്ലോറിനേറ്റ് ചെയ്തു.അന്നേ ദിവസം എല്ലാ സയൻസ് ടീച്ചേഴ്സും 'പരിസര ശുചിത്വവും മഴക്കാല രോഗങ്ങളും'എന്ന വിഷയത്തോടനുബന്ധിച്ച് ഒരു ബോധവത്കരണ ക്ലാസ്സ് നടത്തി.

         മൂന്നാം ദിവസം (29-7-17)പ്ലാസ്റ്റിക്ക് പേനകളും കുപ്പികളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചുകൊണ്ട്

ഒരു ഉപദേശം പ്രധാന അദ്ധ്യാപിക സി.പവിത്ര അസംബ്ലിയിൽ നൽകുകയും പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കാൻ ഒരു പ്രതൃേക വേസ്റ്റ് ബാസ്ക്കറ്റ്,സ്ക്കൂൾ കോമ്പൗണ്ടിൽ സ്ഥാപിക്കുകയുണ്ടായി.എല്ലാ വെള്ളിയാഴ്ചകളിലും 'DRY DAY' ആയി ആചരിക്കാൻ തീരുമാനമെടുക്കുകയുണ്ടായി.



                2012-13
            

സാഹിത്യ ക്ലബ്

സാഹിത്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗാവതരണം,കവിതാലാപനം,പുസ്തകാസ്വാദനം കുറിപ്പ് തയ്യാറാക്കൽ,എല്ലാ ദിവസവും ചിന്താ വിഷയം അവതരിപ്പിക്കൽ,എല്ലാ ദിവസവും പുസ്തകം പരിചയം നടത്തൽ,സാഹിത്യ ക്വിസ്സ് നടത്തൽ,കാർഷിക ക്ലബിന്റെ ഉദ്ഘാടനം കൃഷി ഒാഫീസർ ശ്രീ.മണി നിർവഹിച്ചു