സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./അക്ഷരവൃക്ഷം/പ്രതിരോധം പ്രതിദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം പ്രതിദിനം

ധരയിലിത്രയധികമായ്
മരണം വിതയ്ക്കുന്ന
കീടാണുവേ,അരികിൽ
ആയോരെ അകലെ ആക്കി
ആനന്ദം അകറ്റിയ
രോഗാണുവേ,ഔഷധം
ഇല്ലാത്ത വൻവിപത്തിൻ
വിത്ത്
കോരിച്ചൊരിഞ്ഞൊരു
കീടാണുവേ, ഔഷധം
കണ്ടെത്തും , നിന്നെയും
പായിക്കും ഈ ധരയിൽ
നിന്നും ഞങ്ങൾ ശീഘ്റം ..
മറുമരുന്നില്ലാത്ത അതിർ
വരമ്പില്ലാത്ത അതിരു
കടക്കുന്ന രോഗാണുവേ,
ഒരു പൂപ്പുഞ്ചിരി പോലും
വിടരാനനുവദിക്കാതെ നീ
ഈ ധരണിയിൽ പടർന്നു
പോയോ? മരണം
വിതയ്ക്കും
മഹാമാരിയാണു നീ
ആരോഗ്യവാന്മാർക്കും
നിത്യശത്രു,
രോഗം വിതയ്ക്കുന്ന
ഇത്തിരിക്കുഞ്ഞൻ നീ
പടരുന്നതോ അതിവേഗം
തന്നെ.....
രാഷ്ട്രങ്ങൾ തന്നുടെ
അതിർത്തികൾ കടന്ന്
ഓരോ ഭവനത്തിലേക്കും
നീ പടർന്നോ?
പ്രതിരോധത്താൽ ഞങ്ങൾ
പണിതുയർത്തുന്നൊരീ
വൻമതിൽ നിന്നെ
അകറ്റീടുവാൻ,
ഒരു ദിനം നിന്നെ
നിർമാർജനം ചെയ്യും,
ആരോഗ്യവാന്മാരായ്തീരും
ഞങ്ങൾ,
ഓരോ ജീവാണുവും നിൻ
പിടിയിൽ നിന്നും രക്ഷ
നേടും , പിന്നെ സ്വസ്ഥർ
ആകും......
മരണം വിതയ്ക്കും
മഹാമാരി നീയീ
ഭൂഗോളത്തിൽ നിന്നും
മാഞ്ഞുപോകും ,
ആ ദിനം
പുതിയൊരാകാശം വിടരും
പുതിയ സ്വപ്നപ്പൂച്ചില്ല
പൂക്കും,
പുതുദിനം സ്വപ്നം കണ്ട്
ഉറങ്ങുന്നോർ
ഞങ്ങൾക്കായ് നൽദിന
പുലരി കണിയൊരുങ്ങും
പതറാതെ തുടരണം
അതുവരേയ്ക്കും
നമ്മൾ അണുവിട
മുടങ്ങാതെ പ്രതിരോധം
പ്രതിദിനം.......


അൽഫോൻസ തെരേസ സുജിത്ത്
7 B സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത