സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/നാം എല്ലാം ഒന്നല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
നാം എല്ലാം ഒന്നല്ലേ      


ആഹാരം തേടി ഇറങ്ങിയ കുഞ്ഞിക്കിളി. എങ്ങും മൂകത അനുഭവപ്പെട്ടപ്പോൾ തന്റെ അലച്ചിൽ നിർത്തി. ഒരു മര കൊമ്പിൽ വന്നിരുന്നു.. എവിടെ പോയി മനുഷ്യർ, ആരെയും കാണാൻ ഇല്ല, എങ്ങും നിശബ്ദത മാത്രം. അതെ.. കുട്ടികളുടെ ശബ്ദം ഇല്ല.. മാങ്ങാ എല്ലാം പഴുത്തു വീണു താഴേ കിടന്നു ജീർണിക്കുന്നു. എന്ന് മുത്തശ്ശി മാവ് കുഞ്ഞി കിളിയോട് പറയുന്നു.. കുട്ടികളുടെ കല്ലേറും കല പില ശബ്ദവും കേട്ടിട്ട് എത്ര ദിവസം അയി... ആ വഴി വന്ന അണ്ണാൻ കുഞ്ഞും.. വിഷമത്തോടെ പറഞ്ഞു.. എന്തോ കാര്യമായി സംഭവിച്ചിരിക്കുന്നു.. അതാണ് മനുഷ്യർ പുറത്ത് ഇറങ്ങാത്തതു.. അവർ നെടുവീർപ്പെട്ടു.. ഞങ്ങളുടെ നില നിൽപ്പ് മനുഷ്യന്റെ കരങ്ങളിൽ ആണ്.. അവരെ സഹായിക്കണമേ. പ്രിയ കൂട്ടുകാരെ സസ്യങ്ങളെയും ജന്തു ജാലങ്ങളെയും പോലെ മനുഷ്യന് ചിന്തിക്കാൻ കഴിയാതെ പോകുന്നത് എന്ത് കൊണ്ട്.. മനുഷ്യന്റെ ജീവിതവും സസ്യങ്ങളെയും ജന്തു ജാലങ്ങളെയും ആശ്രയിച്ചു ആണ് ഇരിക്കുന്നത് എന്ന്.. ഇങ്ങനെ പരസപര ബന്ധിതമാണ് പരിസ്ഥിതി എന്ന് ചിന്തിച്ചു വെങ്കിൽ ഈ പ്രപഞ്ചം സ്വർഗ്ഗ തുല്യം ആയേനെ.. സമാധാനപൂർണമായ ഒരു ജീവിതം ഇവിടെ ഉണ്ടാകുമായിരുന്നു.. വിദ്യാർഥികളായ നമ്മുക്ക് ഏങ്കിലും ഈ ചിന്തയിൽ വളരാം...



പ്രവീണ.എസ്
5 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കഥ