സെന്റ് ആന്റണീസ് .എൽ.പി.എസ്. മുളക്കുളം/അക്ഷരവൃക്ഷം/ശുചിത്വകവചം തീർക്കൂ... രോഗങ്ങളെ അകറ്റൂ.....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വകവചം തീർക്കൂ... രോഗങ്ങളെ അകറ്റൂ

മല്ലികാപുരം എന്ന കൊച്ചു ഗ്രാമം. കൃഷിയും കന്നുകാലി വളർത്തലുമായി കഴിയുന്ന സാധാരണ കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്.ഒരു നാളിൽ ആ നാട്ടിൽ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു. നിരക്ഷരരായ അവിടുത്തെ ജനങ്ങൾ ആകെ പരിഭ്രാന്തരായി.അവർക്ക് ഈ പകർച്ചവ്യാധിയെ എങ്ങനെ നേരിടണം എന്ന് അറിയില്ലാരുന്നു. ശുചിത്വമില്ലാത്ത അവരുടെ ചുറ്റുപാട്‌ ആണ് ഈ പകർച്ചവ്യാധിയെ എത്തിച്ചത് എന്ന് അവർ മനസിലാക്കാൻ വൈകി. ആ ഗ്രാമത്തിലെ കുറച്ച് ചെറുപ്പക്കാർ ഇത് മനസ്സിലാക്കി. വിദ്യാസമ്പന്നരായ അവർ ഗ്രാമത്തിൽ ഉള്ളവരോട് ഇക്കാര്യം പറഞ്ഞു. എന്നാൽ പരിഷ്‌ക്കാരമെന്ന് പറഞ്ഞ് അവർ അവരുടെ മക്കളുടെ വാക്കുകൾ അനുസരിച്ചില്ല. ഗ്രാമത്തിലെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ എത്തി ഗ്രാമവാസികൾക്ക് ബോധവൽക്കരണ ക്ലാസുകൾ എടുത്തു. നാളുകൾക്ക് ശേഷം അവിടെ വീണ്ടും വിവിധ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ തുടങ്ങി. ഇത് തങ്ങളുടെ ഉറ്റവരെ മരണത്തിലേക്ക് നയിക്കും എന്നുള്ള അവസ്ഥ എത്തിയപ്പോൾ പലരും ചെറുപ്പക്കാരുടെ വാക്കുകൾ ഓർത്തു. അന്നു മുതൽ അവർ വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും പ്രതിരോധ കവചം തീർത്തു. പകർച്ചവ്യാധികളെ അത്ഭുതകരമായി ആ ഗ്രാമത്തിൽ നിന്നും അവർ തൂത്തെറിഞ്ഞു. ഇന്ന് അവർ സന്തുഷ്ടരായി ജീവിക്കുന്നു.

കാർത്തിക രാജേഷ്
3 A സെന്റ് ആന്റണിസ് എൽ പി സ്കൂൾ, മുളക്കുളം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ