സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. കെ. എ. വറീത് ആയിരുന്നു. സമാജം വക നടത്തി വന്നിരുന്ന ലോവർ പ്രൈമറി സ്ക്കൂൾ പല സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയത്തിൽ മാനേജ്മെൻറ് ഫാദർ യോഹന്നാൻ ഏറ്റെടുക്കുകയും പിന്നീട് 1966 മുതൽ ഈ സ്ക്കൂൾ കർമ്മലീത്ത സഭയുടെ കീഴിൽ സെൻറ് ജോസഫ്സ് മലയാളം സ്ക്കൂൾ പരത്തിപറമ്പ് എന്ന പേരിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. 1946ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.സി.മേരി ലൂക്ക ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഈ വിദ്യാലയം സെൻറ് ആൻറണീസ് എലിഞ്ഞിപ്റ എന്ന പേരിൽ അറിയപ്പെട്ടു. 1974മുതൽ ആൺകുട്ടികളെകൂടി ചേർക്കുവാൻ ആരംഭിച്ചു. അവിഭക്ത തൃശ്ശൂർ രൂപതയിലെ കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിങ്ങാലക്കുടയെ ഏൽപ്പിച്ചു.കുടുതൽവായിക്കുക 1970 കൾ ആയപ്പോഴേക്കും 120 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം 1200 കുട്ടികളും 21ഡിവിഷനുകളുമുള്ള ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും ബൃഹത്തായ പ്രൈമറി സ്ക്കൂൾ എന്ന സ്ഥാനം നേടി.അന്നു മുതൽ ഈ വിദ്യാലയത്തിന്റെ പേര് സെന്റ് ജോസഫ്സ് കോൺവെന്റ് പ്രൈമറി സ്കൂൾ പരത്തിപറബ് എന്നായിരുന്നു മാറി.1998 വരെ രണ്ടു വിദ്യാലയങ്ങളും പഴയ സ്ക്കൂൾ കെട്ടിടത്തിൽ തന്നെ കാര്യക്ഷമമായി പ്രവർത്തിച്ചു. 2002 ജനുവരി 1 ന് പുതിയ സ്ക്കൂൾ കെട്ടിടം പണിപൂർത്തിയാക്കി ,യു.പി വിഭാഗം അധ്യയനം ആരംഭിച്ചു. 2005ജൂലൈ മുതൽ മാനേജ്മെന്റിന്റെ പ്രത്യക്ഷ താല്പര്യപ്രകാരം രണ്ടു വിദ്യാലയവും കൂടി സെന്റ് ആൻറണീസ് സി.യു.പി.എസ്.എലിഞ്ഞിപ്റ എന്നാൽ ഒറ്റ പേരിൽ അറിയപ്പെടാൻ തുടങ്ങി.2006 ജൂൺ 2ന് എൽ.പി.വിഭാഗവും, യു.പി.യോട് ചേർന്നുളള പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.