സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ വിദ്യാലയത്തിൽ Headmistress Sr Joly Rose സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ്ബ് ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിസ്ഥിതി ദിനാഘോഷ പരിപാടികൾ.

ആക്ഷൻ സോങ്, പ്രസംഗം, കവിതാലാപനം, സംഘഗാനം, സ്കിറ്റ്, മൈം , ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.ശ്രീമതി.അൽഫോൺസ ടീച്ചർ ,യുപി, ഹൈസ്കൂൾ കുട്ടികൾക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലെ പുല്ല് പറിച്ച് വൃത്തിയാക്കി.