സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഡേ ആചരണം 2025
സെൻ്റ് ആന്റണീസ് സി എച്ച് എസ് കോട്ടാറ്റിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 25.09.2025 ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ഫ്രീഡം ദിന ആചരണം നടത്തി.പ്രധാന അധ്യാപിക സിസ്റ്റർ ജോളി റോസ് ഉദ്ഘാടനം ചെയ്തു. അന്നേ ദിനം ലിറ്റിൽ കൈറ്റ്സ് പ്രതിനിധി ജുവാൻ അഗസ്റ്റിൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.കുട്ടികൾ ഐടിയുമായി ബന്ധപ്പെട്ട സന്ദേശം ചാർട്ട് വഴി കുട്ടികൾ പ്രദർശിപ്പിച്ചു.തുടർന്ന് റോബോട്ടിക്സ് , സ്ക്രാർച്ച് എന്നിവ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ആർജിച്ച അറിവ് മറ്റുള്ളവർക്ക് പങ്ക് വെക്കുന്നതിൻ്റെ ഭാഗമായി ചെയ്ത ഈ പ്രവർത്തനങ്ങൾ വൻ വിജയം ആയിരുന്നു.