സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1195 / [1955] ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 27 വർഷം ഇത് അപ്പർ പ്രൈമറി സ്കൂൾ ആയിത്തന്നെ തുടർന്നു. ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ് മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1982 ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തിയിരുന്നു . നാടിൻറെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ പഠനം ആവശ്യമായി വന്നു. മാനേജ്മെന്റും, പി.ടി.എ.യും ഈ ആവശ്യവുമായി ഗവണ്മെന്റിനെ സമീപിച്ചു. കുറെയൊക്കെ തടസ്സങ്ങൾ നേരിടേണ്ടി വന്നെങ്കിലും എല്ലാവരുടെയും കൂട്ടായ ശ്രമഫലമായി 2004 മെയ് 20 - )o തിയ്യതി ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ തുടർപഠനം സാധ്യമാണെന്ന് അറിയിച്ചുകൊണ്ട് ഗവൺമെൻറ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ സെൻറ്.ആൻറണീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ സെൻറ്.ആൻറണീസ് കോൺവെൻറ് ഹൈസ്കൂൾ ആയി മാറി. എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു .