സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/സ്റ്റെല്ല
സ്റ്റെല്ല
പണ്ട് പണ്ട് വാരണ പുരത്ത് സുന്ദരിയും പഠിക്കാൻ മിടുക്കിയുമായ ഒരു പാവം കുട്ടി ഉണ്ടായിരുന്നു. സ്റ്റെല്ല എന്നായിരുന്നു അവളുടെ പേര്. ക്ലാസിലെ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു സ്റ്റെല്ല. സ്റ്റെല്ല ഒരു പാവം ആയതിനാൽ എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു. എന്നാൽ ലക്ഷ്മി എന്ന കുട്ടിക്ക് മാത്രം സ്റ്റെല്ലയെ ഇഷ്ടമല്ലായിരുന്നു. അതിനു കാരണം ഒരിക്കൽ ലക്ഷ്മിയുടെ പിറന്നാൾ ദിവസം എല്ലാ കുട്ടികളും ലക്ഷ്മിക്ക് വില കൂടിയ സമ്മാനങ്ങൾ നൽകിയപ്പോൾ പാവമായിരുന്ന സ്റ്റെല്ല നൽകിയത് ഒരു പേന ആയിരുന്നു, ഇത് ലക്ഷ്മിക്ക് ഇഷ്ടമായില്ല. അതിനുശേഷം ലക്ഷ്മി സ്റ്റെല്ലയോട് മിണ്ടാറില്ല. അങ്ങനെ ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ എക്സാം വച്ചു. എക്സാം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് ലക്ഷ്മിയുടെ കയ്യിലെ പേനയുടെ മഷി തീർന്നത്, പാവം ലക്ഷ്മിക്ക് സങ്കടം വന്നു, അപ്പോഴാണ് സ്റ്റെല്ല തന്ന പേനയുടെ കാര്യം ഓർമ്മ വന്നത്. ലക്ഷ്മി ടീച്ചറുടെ അനുവാദത്തോടെ ബാഗിൽ നിന്ന് പേന എടുത്ത് ബാക്കി എക്സാം എഴുതി. ഒരുപാട് സന്തോഷമായ ലക്ഷ്മി സ്റ്റെല്ലയോടു ക്ഷമ പറഞ്ഞു. അതിനുശേഷം അവർ നല്ല ചങ്ങാതിമാരായി. ഗുണപാഠം: ഒരു സമ്മാനവും വിലകുറച്ച് കാണരുത്.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ