സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/നാലു സഹോദരിമാരുടെ ജീവിത കഥ

Schoolwiki സംരംഭത്തിൽ നിന്ന്
നാലു സഹോദരിമാരുടെ ജീവിത കഥ

ഒരു രാജ്യത്ത് ഗുർബാൽ എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു അവിടെ ഹീമ, ലീന, ലോഹ, ഹോമ എന്ന പേരിൽ നാല് സഹോദരികൾ ഉണ്ടായിരുന്നു.. ഹോമ അതിൽ മൂത്തവൾ ആയിരുന്നു ലീനയും ലോഹയും ഇരട്ടകളായിരുന്നു ഇളയവൾ ആയിരുന്നു ഹീമ ഇവരുടെ അച്ഛനമ്മമാർ ഇവരുടെ ചെറുപ്പകാലത്തു തന്നെ മരിച്ചിരുന്നു അതുകൊണ്ട് മൂത്തവളായ ഹോമയാണ് ഇവരെ പരിപാലിച്ചിരുന്നത് ഹീമയും ലീനയും ലോഹയും ഒരു ജോലിയും ചെയ്യുമായിരുന്നില്ല ഹോമയാണ് എല്ലാ ജോലികളും ചെയ്തിരുന്നത് ഇത് അവരുടെ അയൽവാസികൾ ശ്രദ്ധിച്ചിരുന്നു ഒരിക്കൽ അവരുടെ അയൽവാസിയായ ലീല ഹോമയോട് പറഞ്ഞു, നിന്റെ അനുജത്തികൾ കല്യാണ പ്രായം എത്തിയ വരല്ലേ അവർ കല്യാണം കഴിച്ചു ഭർത്യ വീട്ടിൽ പോയാൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുകയില്ലേ ഇതും പറഞ്ഞു ലീല അവളുടെ വീട്ടിലേക്ക് കയറിപ്പോയി.. ഇത് കേട്ടപ്പോഴാണ് ഹോമ ഇതിനെക്കുറിച്ച് ചിന്തിച്ചത് അതുകൊണ്ട് ഹോമ ഒരു കാര്യം വിചാരിച്ചുഅവരെയും ജോലി ചെയ്യിപ്പിക്കണം എന്നിട്ട് അവൾ അഭിനയിക്കാൻ തുടങ്ങിഅവൾഒരിക്കൽ ഉറങ്ങുമ്പോൾതാഴെ വീണതായി അഭിനയിച്ചു ഒരു ജോലിയും ചെയ്യാൻ കഴിയാത്ത പോലെ അഭിനയിച്ചു കുറേ സമയം കഴിഞ്ഞു ലീനയ്ക്കും ലോഹയ്ക്കും ഹീമയ്കും വിശക്കാൻ തുടങ്ങി അങ്ങനെ അവർ ജോലി ചെയ്യാൻ ആരംഭിച്ചു .ലീന പാചകം ചെയ്തു ഹിമ തുണികൾ കൊണ്ടുപോയി അലക്കിഉണക്കി മടക്കി വച്ചുലോഹ അടിക്കുകയും. തുടയ്ക്കുകയും മറ്റു പണികളും ചെയ്തു.. ഇതുകണ്ട ഹോമയ്ക്ക് സന്തോഷമായി.ഈ ജോലികൾ അവർ തുടർന്നു. ലീനയിക്കും ലോഹയ്ക്കും ഹീമയ്കും ജോലികിട്ടി.ലീന ഓരോ വീടുകളിലും പോയി തുണികൾ ശേഖരിച്ചു അത് അലക്കി ഉണക്കി ഇസ്തിരി ഇട്ട് കൊണ്ട് കൊടുക്കുമായിരുന്നു. ഇതിന്റ പ്രതിഫലമായി അവർ 500/. രൂപ ശമ്പളവും കൊടുക്കും.ലോഹ ആഭരണങ്ങൾ ഉണ്ടാക്കി 20 രൂപയ്ക്ക് വിൽക്കുമായിരുന്നു.ഹീമ പച്ചക്കറികൾ കൃഷി ചെയ്ത് കടയിൽ കൊണ്ട് പോയി കിലോ 40 രൂപയായി വിറ്റു തുടങ്ങി..അങ്ങനെ ഹോമയ്ക്കും ഒരു ഹോസ്പിറ്റലിൽ ക്ലീനറായി ജോലി കിട്ടി.അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു...

ഫാത്തിമത്ത് നജ് വ
6 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ