പ്രാദേശിക വാർത്തകളും സ്കൂൾ വാർത്തകളും  സ്കൂളിലെ  മുഴുവൻ കുട്ടികളിലേക്കും എത്തിക്കുന്നതിനും കുട്ടികളുടെ വിവിധ തരത്തിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിനും രചനകൾ പ്രസിദ്ധീകരിക്കുന്നതിനുമായി സെന്റ്. ആന്റണീസ്  പഴൂർ സ്കൂൾ ഒരു  വർഷക്കാലം നീണ്ടുനിൽക്കുന്ന സ്കൂൾ റേഡിയോ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നു. 11/09/2021 നു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ബിജു മാത്യു സാർ  റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടക്കത്തിൽ നിരഞ്ജന ബിജു, ആഷിൻ എന്നീ രണ്ടു കുട്ടികളാണ്  റേഡിയോയിൽ anchoring ചെയ്തിരുന്നത്.  അതോടൊപ്പം മറ്റു ക്ലാസ്സുകളിലെ കുട്ടികളും വിവിധ തരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.  പിന്നീട് 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും റേഡിയോ ജോക്കി മത്സരം നടത്തുകയുണ്ടായി.  അതുവഴി എല്ലാ തലത്തിലും എല്ലാ ഡിവിഷനുകളിലുമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം നൽകി. * ക്ലാസ്സ്‌ തലത്തിൽ ഗൂഗിൾ മീറ്റ് വഴിയാണ് മത്സരം നടത്തിയത്.

* ഓരോ കുട്ടിയുടെയും

# സംസാര രീതി

# അക്ഷര സ്ഫുടത

# ആത്മവിശ്വാസം

# വിവിധ വിഷയങ്ങൾക്കനുസരിച്ചു ശബ്ദവ്യതിയാനം (voice modulation) നടത്താനുള്ള കഴിവ്

എന്നിവയായിരുന്നു ഈ മത്സരത്തിൽ പരിഗണിച്ചിരുന്നത്..

* ക്ലാസ്സ്‌ തലത്തിൽ മികച്ചവരെ കണ്ടെത്തി സ്കൂൾ തല കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് അവരോരുത്തർക്കും അവസരം നൽകുകയും ചെയ്തു.

* കുട്ടികൾ സംസാരിക്കേണ്ട വിഷയം അതാതു ക്ലാസ്സ്‌ അദ്ധ്യാപകർ ആ മത്സരം നടക്കുന്ന സമയത്തായിരുന്നു നൽകുിയത്.

തുടർന്ന് ഓഫ് ലൈൻ ക്ലാസ്സുകളുടെ സമയത്ത് എല്ലാ ദിവസവും ഓരോ ക്ലാസ്സുകളുടെ നേത്രത്വത്തിൽ റേഡിയോ നടത്തി.