സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/അക്ഷരവൃക്ഷം/ഒരുമയുെട തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുെടെ തണൽ

ജീവന്റെ വില അറിയുന്ന കുറെ നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ട് .പറയാതിരിക്കാൻ കഴിയില്ല .കോവിഡ് 19 വൈറസ് ബാധിച്ചു രോഗികളായവരെ തങ്ങളുടെ തന്നെ ജീവിതം എന്താകുമെന്നോർക്കാതെ അവരെ ചികില്സിക്കുകയാണ് .പിന്നെ, രോഗം വരാതിരിക്കാൻ നമുക്ക് എന്തൊക്കെ മുൻകരുതൽ എടുക്കാൻ സാധിക്കും .രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലതു വരാതിരിക്കുന്നതാണ് .അതിനു എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുന്നു ആരോഗ്യപ്രവർത്തകർ .പിന്നെ സമൂഹത്തിന്റെ പല ഭാഗങ്ങളിലും കുറെ നല്ല സന്നദ്ധ സംഘടനകളും .ഇവരെയൊക്കെ നമ്മുടെ അവസാനം വരെ നമുക്ക് മറക്കാൻ കഴിയില്ല .മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും കഴിയുംതോറും രോഗം അതിന്റെ തീവ്രതയിൽ എത്തിയിരിക്കുന്നു .ഇതിൽ നിന്നും മോചനം നേടണമെങ്കിൽ മുകളിൽ പറഞ്ഞ വ്യക്തികളല്ല മറിച്ചു ,നാം ഓരോ വ്യക്തികളുമാണ് വിചാരിക്കേണ്ടത് .നമുക്ക് തന്നെ ഈ മഹാമാരിയെ തുരത്തിയോടിക്കാൻ സാധിക്കും .ഒട്ടും വൈകാതെ തന്നെ നമുക്ക് നമ്മുടെ നാടിനെ പഴയ അവസ്ഥയിലെത്തിക്കാൻ സാധിക്കും .അതിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം ....

ഷിഫാ ഷൈജു
4 സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം