സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്/History

Schoolwiki സംരംഭത്തിൽ നിന്ന്

'1942 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1983 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്.'