സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/2025-26
ലോക പരിസ്ഥിതി ദിനം
വെള്ളികുളം : 2025 ജൂൺ 5 ന് വെള്ളികുളം സെന്റ് ആന്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ മാനേജർ ഫാദർ സ്കറിയ വേകത്താനം വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ ജോർജ് സന്ദേശം നൽകി. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
പ്രവേശനോത്സവം- KG

വെള്ളികുളം സെൻ്റ് ആന്റണീസ് നേഴ്സറി സ്കൂളിലെ പ്രവേശനോത്സവം ഒമ്പതാം തീയതി തിങ്കളാഴ്ച നേഴ്സറി സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ബിനോയി പാലക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
സ്കൂൾ ജാഗ്രതാ സമിതി

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് - എസ്. പി.ജി)ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. ബിനോയി തോമസ് ക്ലാസ് നയിക്കുന്നു.
സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളം തുരുത്തിയിൽ, പിടിഎ പ്രസിഡൻ്റ് ആന്റണി കൊല്ലിതടത്തിൽ തുടങ്ങിയവർ സമീപം.

2025 -26 വർഷത്തെ വിജയദിനാഘോഷം ജൂൺ 17 ഉച്ചകഴിഞ്ഞു 2 മണിക്ക് സ്കൂൾ ഹാളിൽ നടത്തി.

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ വിജയദിനാഘോഷം നടത്തി.
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.കഠിനാധ്വാനത്തിലൂടെയാണ് ജീവിതവിജയം നേടുന്നത്. കഠിനാധ്വാനത്തിന് പകരമൊന്നില്ല. മനസ്സിൻ്റെ ഉറച്ച തീരുമാനമാണ് ജീവിത വിജയത്തിന് നിദാനം എന്ന് ഫാ. ബിജു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.സാഹചര്യങ്ങളെക്കാൾ ഉപരിയായി ഓരോ വിദ്യാർത്ഥിയും തങ്ങളുടെ കഴിവിനെ എങ്ങനെ അധ്വാനമാക്കി മാറ്റാം എന്ന നിശ്ചയദാർഢ്യമാണ് വേണ്ടതെന്ന് ഫാ. ബിജു ഓർമ്മപ്പെടുത്തി.മുൻ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര , വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ, പി. ടി. എ. പ്രസിഡൻ്റ് ആൻ്റണി കെ. ജെ. കൊല്ലി തടത്തിൽ തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വായന ദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു.
വെള്ളികുളം 17/6/2025 : വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ സന്ദേശം നൽകികൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലത്തിലൂടെ വിദ്യാർഥികളെ ബോധ്യപ്പെടുത്തി.വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ നടത്തി.

ജോമോൻ ആൻ്റണി കടപ്ലാക്കൽ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധിയായ ബിന്നു ബിൻസ് മുളങ്ങാശ്ശേരിൽ വായനാദിന സന്ദേശം നൽകി. . ബിഭൂതി ഭൂഷൺ ബന്ദോപാധ്യായുടെ "നിലാ പർവ്വതം" എന്ന പുസ്തകത്തെ ജിയാ. ജി. എലിസബത്ത് താന്നിക്കൽ പുസ്തക നിരൂപണം നടത്തി. സ്കൂളിൽ ഒരാഴ്ച വായനാദിനാചരണം സംഘടിപ്പിക്കും.ഇതോടനുബന്ധിച്ച് ക്വിസ് മത്സരം , ഭാഷാ പദ്ധതി, വായനാ മത്സരം ,പുസ്തകനിരൂപണം, മഹത്ഗ്രന്ഥ പാരായണം എന്നിവ നടത്തും.മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം,സിനി ജിജി വളയത്തിൽ, ലിൻസി ജോയി നീറനാനിയിൽ, ജിൻസി തോമസ് പഴേപറമ്പിൽ,സിസ്റ്റർ ഷാൽബി മുകളേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് (26-06-2025 വ്യാഴം) വാഗമൺ ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് & ലഹരി വിരുദ്ധ പ്രതിജ്ഞ

പിടിഎ പൊതുസമ്മേളനവും ബോധവൽക്കരണ സെമിനാറും
2025 ജൂലൈ 10 2 പിഎം ന് വെള്ളികുളം സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂളിന്റെ പിടിഎ പൊതുസമ്മേളനവും ബോധവൽക്കരണ സെമിനാറും സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്യുന്നു .ഹെഡ്മാസ്റ്റർ സോജൻ ജോർജ് ള്ളംതുരുത്തിയിൽ,എസ് ഐ ബിനോയി ജോസഫ്,ആൻ്റണി കെ. ജെ.കൊല്ലിതടത്തിൽ തുടങ്ങിയവർ സമീപം.

സ്കൂളിലെ വിദ്യാർഥികൾ പൊതിച്ചോർ വിതരണംനടത്തി.
14/08/2025
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതിച്ചോർ - പാഥേയം വിതരണം ചെയ്തു. സമൂഹത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ അംഗങ്ങൾക്കാണ് പൊതിച്ചോർ നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കാരുണ്യ സ്പർശനം പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതിച്ചോർ വിതരണത്തിന് തുടക്കം കുറിച്ചത് . നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ വലിയ ഒരു കാരുണ്യ പ്രവർത്തനമാണെന്ന് ഗുഡ് ന്യൂസ് ഡയറക്ടർ ഫാ.മെർവിൻ വരയൻകുന്നേൽ അഭിപ്രായപ്പെട്ടു.താളം തെറ്റിയ മനസ്സുകൾക്ക് സമൂഹത്തിൽ നിന്നു നൽകുന്ന കരുതലും പരിഗണനയും ഇത്തരം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന് അച്ചൻ ഓർമ്മപ്പെടുത്തി.

കുട്ടികളുടെ വ്യത്യസ്തങ്ങളായ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ നിരാലംബരായ വ്യക്തികൾക്ക് പരിരക്ഷയും പ്രത്യാശയും നൽകുന്നതാണെന്ന് അച്ചൻ സൂചിപ്പിച്ചു.വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ ഗുഡ് ന്യൂസ് ഡയറക്ടർ ഫാ.മെർവിൻ വരയൻകുന്നേലിന് കൈമാറി .സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ,ജോമി ആൻ്റണി കടപ്ലാക്കൻ , സിനി ജയിംസ് വളയത്തിൽ , ആൽഫി ബാബു വടക്കേൽ , സിനു സാറ ഡാനിയൽ , ഹണി സോജി കുളങ്ങര സോജൻ കുഴിത്തോട്ട്, ബിജു മാത്യു കാപ്പിലിപറമ്പിൽ, ജ്യോതി രൂപേഷ് എന്നിവർ നേതൃത്വം നൽകി.
വെള്ളികുളത്ത് വള്ളം എത്തി
വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് നാട്ടുകാർക്ക് ഒരു അത്ഭുത കാഴ്ചയായി.കായലോരത്ത് മാത്രം കാണുന്ന വള്ളം മലയോരമേഖലയിൽ അതിഥിയായി എത്തിയത് നാട്ടുകാർക്ക് കൗതുകവും നവ്യാനുഭവവുമായി മാറി.ഇപ്പോൾ പള്ളിവക കുളത്തിൽ മീൻ വളർത്തൽ നടന്നുവരികയാണ്. ഗിഫ്റ്റി, തിലോപ്പിയ ഇനത്തിൽപ്പെട്ട മൂയിരത്തിലധികം മീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. പള്ളിവക കുളത്തിലെ മീൻ വളർത്തൽ ഇതിനോടകം ഏറെ പ്രശസ്തമാണ്.ആറുമാസത്തിലൊരിക്കൽ മീൻ വിളവെടുപ്പ് നടത്തുന്നു.ധാരാളം പേർ പള്ളിക്കുളത്തിലെ മീൻ വളർത്തൽ കാണാൻ എത്താറുണ്ട്.ഇപ്പോൾ മീനിനെ കാണാൻ മാത്രമല്ല കുളത്തിൽ വള്ളം ഇറങ്ങിയതോടെ വള്ളം കാണാനും തുഴയാനും ആളുകൾക്ക് ആവേശമായി.വാഗമൺ ടൂറിസത്തോട് ബന്ധപ്പെടുത്തി പുറമെ നിന്നു വരുന്നവർക്ക് വള്ളത്തിൽ യാത്ര ചെയ്യുവാനുള്ള സൗകര്യം ചെയ്തു കൊടുക്കാനാണ് പള്ളി അധികൃതരുടെ തീരുമാനം.മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മീൻ കുളവും വള്ളവും കാണുവാൻ ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു.വികാരി ഫാ.സ്കറിയ വേകത്താനം, ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. കാർഷിക ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂലൈ മാസം മുതൽ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജോർജിന്റെ സാന്നിധ്യത്തിൽ നടത്തിയത്.
