സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ആത്മനൊമ്പരം

ആത്മനൊമ്പരം

ഹാ! നോക്കു അമ്മയാം ഭൂമിദേവിയെ
എവിടെയൊളിച്ചു നിൻ പൊന്നുമക്കൾ?
മാരിയെ പേടിച്ച് വീട്ടിലൊളിച്ചു വോ?
ആത്മഹർഷങ്ങളും വാദ്യഘോഷങ്ങളം
പോയ് മറഞ്ഞല്ലോ ഈ ദു:ഖവേളയിൽ
മായാമോഹങ്ങളിൽ വീണതാം നാളിൽ ഓർത്തില്ല തായയേ
അമ്മയാം ഭൂമിക്ക് പട്ടടയൊരുക്കയാണെന്ന പരമാർത്ഥം
എങ്കിലുമമ്മേ പൊറുക്കണേ മർത്യന്റെ
ചിന്തയില്ലാത്തതാം നെറികേടിനെ
കൊറോണ വന്നു താണ്ഡവനൃത്തമാടവേI
പൊലിഞ്ഞു പോയ മക്കളേയോർത്തായി ഭൂമിദേവിക്ക് ദുഃഖമിന്നു്
യാത്ര ചോദിക്കാനാരുമില്ലാതെ
യാത്രയാക്കാനാളുമില്ലാതെ
ആയിരങ്ങളിന്നിതാ
പോയ് മറഞ്ഞീടുന്നു
അമ്മേ കേഴേണ്ടിനി
ഞങ്ങളോടിക്കാം
ഈ മഹാവ്യാധിയെ
ഒറ്റക്കെട്ടായൊന്നിച്ചു നിന്ന്
ഒഴിവാക്കാമിനി
ആഘോഷത്തിമർപ്പുകൾ
ഊരുചുറ്റലുകളും
ഓർക്കുന്നു മന്ത്രി മുഖ്യനെയും
നന്ദിയോടാരോഗ്യ മന്ത്രിയെയും
നമിക്കുന്നു ഡോക്ടർമാർ, നേഴ്സുമാർ ,ആരോഗ്യ മേഖല
മൊത്തമായ വരല്ലോ താങ്ങി തുണച്ചു ഞങ്ങളെ
പോലീസുകാരും പിന്നെ
സന്നദ്ധ സേവകരെത്രയോപേരാണ്
ആത്മാർച്ചണത്തോടടരാടുന്നത്
അമ്മേ! ഇനിയില്ല നിന്നെ നുള്ളി
നോവിക്കുവാൻ ഞങ്ങൾ
ഇനി വരും തലമുറക്കേകിടാം
തെല്ലുമേ ദോഷങ്ങളില്ലാത്ത
സംശുദ്ധമായൊരു നാടിനെ മോദാൽ

അബിയ രാജേഷ്
8 ബി സെന്റ് ആന്റണീസ് എച്ച്.എസ്. വെളളിക്കുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത