സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം - ലേഖനം - അഗസ്റ്റിൻ ജെ വേണാടൻ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
     ലോകം മുഴുവൻ  കൊറോണ  എന്ന വൈറസിന്റെ  മുൻപിൽ മുട്ടുമടക്കി  നിൽക്കുമ്പോൾ രോഗപ്രതിരോധത്തിനെ  കുറിച്ച്  ചിന്തിക്കുന്നത്  നല്ലതായിരിക്കും. മനുഷ്യന്  അത്യാവശ്യം  വേണ്ട  ഒരു സമ്പത്താണ്   ആരോഗ്യം. മറ്റെന്തൊക്കെ  ഉണ്ടായാലും  ആരോഗ്യമില്ലാത്ത  ജീവിതം  നരകതുല്യമായിരിക്കും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ  ഉത്തരമാണ്  രോഗമില്ലാത്ത അവസ്ഥ.  രോഗമില്ലാത്ത ജീവിതമാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ  അതിന്  ആത്യം വേണ്ടത് രോഗപ്രധിരോധമാണ്.  നമ്മുടെ  രോഗപ്രതിരോsധശേഷി വർദ്ധിപ്പിക്കാൻ നമുക്ക് പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചാൽ പോരാ. അതിന് ചിട്ടയായ വ്യായാമം കൂടി ആവശ്യമാണ്.
      നാം ഏതെങ്കിലും പൊതു സ്ഥലങ്ങളിലോ ആഘോഷങ്ങളിലോ  ആളുകൾ കൂടുന്ന സ്ഥലങ്ങളിലോ ആളുകൾ കൂടുന്ന സ്ഥലങ്ങളിലോ പോയാൽ നാം വൃത്തിയായി കൈകൾ കഴുകണം. ടോയ്‌ലറ്റിൽ പോയതിനു ശേഷവും നമ്മൾ കൈകൾ വൃത്തിയായി കഴുകണം. നാം ഹാൻഡ് വാഷോ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകണം. കൈകളുടെ ഇരുവശങ്ങളിലും വിരലുകളുടെ  ഇടയ്ക്കും നന്നായി കഴുകണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാം  രോഗപ്രധിരോധത്തിന്റെ ഭാഗമാണ്.നമ്മുടെ പരിസരസ്ത്ഥി നാം തന്നെ സൂക്ഷിച്ചാൽ അസുഖങ്ങളെ നമുക്ക് പിടിച്ചുനിർത്താൻ ആകും.
       നമ്മുടെ വീടും പരിസരവും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. ജലദോഷം ചുമ പനി തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ എങ്കിലും പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തി പിടിക്കുക. തണുപ്പുകാലം ആണെങ്കിലും നമ്മൾ നന്നായി വെള്ളം കുടിക്കണം. നാം നന്നായി വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ദേഹത്തുള്ള വിഷാംശങ്ങൾ എല്ലാം പുറത്തു പോകുന്നു. കുട്ടികളായ നമ്മൾ രോഗം വന്നിട്ട്  ചികിത്സിക്കുന്നതിനേക്കാൾ  നല്ലത്  രോഗപ്രതിരോധശേഷി കൂട്ടി രോഗം ഉണ്ടാകാതെ നോക്കുന്നതാണ്. ഈ നല്ല ശീലങ്ങൾ ചെറുപ്പത്തിലെ അഭ്യസിക്കാം. 
അഗസ്റ്റിൻ ജെ വേണാടൻ
5 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം