സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പ്രപഞ്ചം നേരിടുന്നത് - ലേഖനം - അലീന ജോർജ്

Schoolwiki സംരംഭത്തിൽ നിന്ന്
വെല്ലുവിളികൾ നേരിടുന്ന പ്രപഞ്ചം
"ഇനി  വരുന്നൊരു    തലമുറയ്ക്ക്   
ഇവിടെ  വാസം  സാധ്യമോ  
മലിനമായ ജലാശയം  അതി
മലിനമായയൊരു ഭൂമിയും..”
       നാം  ഈ  കവിതയിൽ പറയുന്നു -  അടുത്ത തലമുറയ്ക്ക് ഇവിടെ വസിക്കാൻ ആകുമോ? പ്രക്യതി മലിന്യങ്ങളുടെ കൂമ്പാരമായി നിറഞ്ഞിരിക്കുന്നു. ജിവന്റ  ഒരു സ്രോതസാണ് പ്രകൃതി. മനുഷ്യന്റെ മോഹങ്ങൾക്ക് പ്രകൃതിയെ നശിപ്പിക്കുന്നു. പ്രകൃതി മലിന്യമാകുബോൾ പ്രക്യതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. മാനത്തുനിന്നു  ദൈവം പൊഴിക്കുന്നു മഴ പ്രക്യതി  സ്വീകരിച്ച് അവളുടെ  വയലോരങ്ങളും , താഴ്വാരങ്ങളും , ഉദ്യാനങ്ങളൂം  അലങ്കരിക്കുന്നു. അതാണ്  മനുഷ്യൻ മലിനമാക്കുന്നത്. മനുഷ്യന്റെ നിരന്തരമായ നശികരണ പ്രവർത്തനങ്ങളെ പ്രകൃതി എങ്ങനെയാണ് ചെറുത്തു തോൽപ്പിക്കും?
       പരിസ്ഥിതിയിലെ  പ്രധാന 8 ഘട്ടകങ്ങളിലെ ഒരു  ഘടകമാണ് മനുഷ്യൻ . "പ്രകൃതിയിൽ  നിന്നു നമുക്ക്  ധാരാളം കാര്യങ്ങൾ പഠിക്കാൻ  സാധിക്കും" എന്ന് ജവഹർലാൽ നെഹ്റു തന്റെ മകളായ ഇന്ദിര പ്രിയദർശിനിക്ക് അയച്ച കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പ്രകൃതിയുടെ  സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ഇടപെടുക  എന്നതാണ്  പരിസ്ഥിതി  സംരക്ഷണത്തിനായി സ്വീകരിക്കേണ്ട  ഒരു മാർഗ്ഗം. പരിസ്ഥിതി  ജീവന്റെ അടിസ്ഥാനം ആണ്.
        ഇന്ന്  സ്വാർത്ഥനായ മനുഷ്യൻ  പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.  ഇതിന്റെ ഫലമായി വരൾച്ച, വെള്ളപ്പൊക്കം, മാരക രോഗങ്ങൾ,    ഉരുൾപൊട്ടൽ,  ആഗോളതാപനം   തുടങ്ങി ഒട്ടേറെ  പ്രകൃതി   ദുരിതങ്ങൾ ഉണ്ടാകുന്നു. പ്രകൃതി സംരക്ഷിക്കേണ്ടത്  നമ്മുടെ   കടമയാണ്. 
        മനുഷ്യൻ അവന്റെ നിലനിൽപ്പിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന  ഇടപെടലുകൾ ആവാസവ്യവസ്ഥയെയും , ഭക്ഷ്യശൃഖലയെയും താറുമാറാക്കുന്നു. തത്വത്തിൽ പ്രകൃതിയുടെ   സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ഇടപെടുക എന്നതാണ് പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 
       പ്രകൃതി സംരക്ഷിക്കാൻ പല കാര്യങ്ങളും  നമുക്കും  ചെയ്യാൻ സാധിക്കും. മഴവെള്ളം  സംഭരിക്കുക , പ്ലാസ്റ്റിക്   വലിച്ചെറിയാതെ ഇരിക്കുക, മരങ്ങൾ വച്ചു പിടിപ്പിക്കാം, മലിനീകരണം തടയാം , നാം എവിടെ    ആയിരിക്കുന്നുവോ അവിടെ ശുചിത്വം ആകാം. ഈ പ്രപഞ്ചത്തെ നമുക്ക് സംരക്ഷിക്കാം  എന്നാ ദൃഢപ്രതിജ്ഞയോടെ നമുക്ക് മുന്നേറാം.
അലീന ജോർജ്
9 A സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം