സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പ്രതിരോധം - ലേഖനം - ജയപ്രിയ ജെയ്മോൻ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

" രോഗം വന്നിട്ടു ചികിൽസിക്കുന്നതിനെക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത് " എന്നത് നാം ചെറുപ്പം തൊട്ടേ കേട്ടുവരുന്ന ഒന്നാണ്. എന്നാൽ ഒരു തീവ്രവാദിയെപ്പോലെ നമ്മുടെ ശരീരത്തെ ആക്രമിച്ചു കടന്നു കയറുന്ന രോഗത്തെ തടയാൻ ഏറ്റവും അത്യന്താപേക്ഷിതമായത് രോഗ പ്രതിരോധ ശേഷിയാണ് .

പണക്കാരന്നെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ നമ്മെ തേടിയെത്തുന്ന ഒരു വിപത്താണ് രോഗങ്ങൾ. ഒരു മഴ നനഞ്ഞാൽ മതി പനിയോ ജലദോഷമോ നമ്മെ തേടിയെത്തും. ഇന്നിതാ നമ്മൾ covid 19 എന്ന മഹാമാരിയുടെ മുൻപിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. അതിലാകട്ടെ ഒന്നര ലക്ഷത്തിലധികം പേർക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

മാനവരാശിയെ വേരോടെ പിഴുതെറിയാൻ കഴിവുള്ള ഇത്തരം അത്യാപത്തുകൾ ഇതിനു മുൻപും വരികയും ലക്ഷക്കണക്കിനാളുകളുടെ മരണത്തിന് ഇടയാവുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഈ 2020ൽ പേരോ ഉറവിടമോ പ്രതിവിധിയോ അറിയാതെ വന്നുപെട്ട corona എന്ന virus ന്റെ മുൻപിൽ നാം ഇത്രയെങ്കിലും പിടിച്ചു നിൽക്കുന്നത് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആണ്.

രോഗ പ്രതിരോധത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ട് ചുവടുകളാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ചെറിയ ക്ലാസ്സുകളിലെ പഠിച്ചു പോവുന്ന ഈ അറിവുകളെ പലരും പ്രായോഗികമാക്കിയത് പക്ഷേ കൊറോണയുടെ വരവോടെയാണ്. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം എന്ന ബാലപാഠം പോലും നമ്മിൽ പലരും മറന്നിരുന്നു എന്നതാണ് സത്യം .

ഒരു വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം ആയാളുടെ പരിസരവും ശുചിയായി ഇരുന്നാലെ രോഗം നമ്മിൽ നിന്ന് അകന്നു നിൽക്കു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൊതുക്, ഈച്ച, എലി മുതലായ ജീവികളുടെ ശല്യം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ നാം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത്താണ്. ഇന്നത്തെ കാലത്ത് ഇതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നതും സർവ്വ പ്രധാനമാണ്.

ആരോഗ്യമുള്ള ഒരു ശരീരത്തിന് മാത്രമേ ശരീരത്തിൽ അതിക്രമിച്ച് കടക്കുന്ന രോഗാണുക്കളെ തടയാൻ സാധിക്കൂ. അതിനാൽത്തന്നെ രാസവസ്തുക്കൾ കലരാത്ത, ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിക്കണം. അതോടൊപ്പം ആരോഗ്യ സംരക്ഷണത്തിനായി വ്യായാമം ചെയ്യുന്നതും നമ്മുടെ ദിനാചര്യയുടെ ഭാഗമാക്കേണ്ടത്താണ്.

സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് വ്യക്തി ശുചിത്വത്തിൽ പ്രധാനം വ്യത്തിയായി വെട്ടിയെ തുക്കിയ നഖങ്ങളും വൃത്തിയുള്ള വ്യക്തി ആക്കുന്നു. നാം കഴിക്കുന്ന ആഹാരവും അതോടൊപ്പം കഴുകിയതും നന്നായി വേവിച്ചുതുമാകുന്നതാണ് കൂടുതൽ നല്ലത്.

ഇതൊന്നും ആരേയും പുതുതായി പറഞ്ഞു പഠിപ്പിക്കേണ്ടാത്ത, എന്നാൽ ആരും പിൻതുടരാത്ത ശീലങ്ങളാണ്. കാലം മാറുന്നതിനൊപ്പം കോലവും മാറ്റിയ മനുഷ്യൻ പുതിയ ഭക്ഷണ ജീവിതരീതികൾ അവലംബിച്ചതോടെ ജീവിത ശൈലി രോഗങ്ങൾ എന്ന പുതിയ വിഭാഗം തന്നെ രൂപപ്പെട്ടത് അവഗണിക്കാവുന്ന ഒന്നല്ല.

രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ ജനനം മുതലേ തന്നെ ഒരളവിൽ കാണപ്പെടുന്നു. അതോടൊപ്പം വാക്സിൻ പോലെയുള്ള ചിലതിന്റെ സഹായത്തോടെയും പ്രതിരോധശേഷി നാം വർദ്ധിപ്പിക്കുന്നുണ്ട്. സ്വഭാവിക പ്രതിരോധ ശക്തിയോടൊപ്പം തന്നെ ഇതു നമുക്ക് വളരെ വേണ്ടപ്പെട്ടത് ആണ്. അക്കാരണത്താൽ തന്നെ കുട്ടികൾക്ക് യഥാസമയം പോളിയോ മുതലായ വാക്സിനുകൾ നൽകേണ്ടതാണ്.

പകർച്ചവ്യാധികളെയാണ് നാം ഏറ്റവും അധികം ഭയക്കേണ്ടത്. അവയെ കൃത്യ സമയത്ത് തിരിച്ചറിഞ്ഞില്ല എന്നുണ്ടെങ്കിൽ അത് നമ്മുടെ മരണകാരണവും, അതുപോലെ മറ്റുള്ളവരിലേക്കു പടരുന്നതും ആണ്. ഇടക്കിടെ കൈകൾ കഴുകുക, വാക്സിനു യഥാസമയം സ്വീകരിക്കുക, മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ കഴിയുക, ഭക്ഷണ കാര്യം ,ആരോഗ്യം, യാത്ര മുതലായവയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുക. ഒപ്പം മറ്റുള്ളവരുടെ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് നാം മുൻഗണന നൽകേണ്ടത്.

വ്യക്തി ശുചിത്വവും ആരോഗ്യ ശുചിത്വവും പാലിക്കണം. രോഗ പ്രതിരോധ ശക്തി വേണ്ടുവോളം ഉള്ള ഒരാൾക്കേ ഒരു ആരോഗൃവാനായ പൗരനാകാൻ സാധിക്കൂ. നല്ല നാളേയ്ക്ക് വേണ്ടി നാം ഇന്നെങ്കിലും തുടങ്ങിയേ മതിയാവൂ.

ജയപ്രിയ ജെയ്മോൻ
9 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം