സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/നല്ല നാളെക്കായി - ലേഖനം - മിലാന ജോർജ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നല്ല നാളെക്കായി..
     പരിസ്ഥിതി  സംരക്ഷണമെന്നത് മനുഷ്യന്  പ്രകൃതിയോടുള്ള സംരക്ഷണം മാത്രമല്ല മറിച്ച് മനുഷ്യനോടും സഹജീവിയോടുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലം ഇല്ലെങ്കിലും ഭൂമിയും പ്രകൃതിയും നിലനിൽക്കും, എന്നാൽ ഭൂമി ഇല്ലെങ്കിൽ മനുഷ്യർക്ക് വേറെ വാസസ്ഥലം ഇല്ലെന്ന കാര്യം നമ്മൾ മറന്നു പോകരുത്. വസ്ത്രധാരണത്തിലും ഭക്ഷണകാര്യത്തിലും മറ്റുള്ള രാജ്യങ്ങളെ അനുകരിക്കുന്ന നാം അവർ എങ്ങനെയാണ് പ്രകൃതിയെ സംരക്ഷിക്കുന്നത് എന്ന് കാണാതെ പോകുന്നു. 
    പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണി ആയി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. എവിടെയും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ആണ്. വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണം. നമ്മുടെ വായു ജലം മണ്ണ് ഇവയെല്ലാം ഇന്നും വികസനതിന്റെ പേരിൽ വിഷമയമാണ്. പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കപ്പെടണം. 
     ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മാത്രം ഇതിനെപ്പറ്റി ചിന്തിക്കാതെ പരിസ്ഥിതി  സംരക്ഷണം നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം ആക്കി മാറ്റണം. മണ്ണൊലിപ്പ് ഉരുൾപൊട്ടൽ വെള്ളപ്പൊക്കം തുടങ്ങിയ. പ്രകൃതി ദുരന്തങ്ങളെ തടയുന്നത് മരങ്ങളാണ്. ആ മരങ്ങളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. അത് നമുക്ക് നശിപ്പിക്കാൻ ഇരിക്കാം. 
     "ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി, ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി, ഒരു തൈ നടാം 100 കിളികൾക്കു വേണ്ടി, ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി". സുഗതകുമാരിയുടെ ഈ വരികൾ പ്രകൃതി സംരക്ഷണത്തിനെ പ്രാധാന്യത്തെ കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. 
     പ്രകൃതി നമ്മുടെ മുൻഗാമികളിൽ നിന്ന് ലഭിച്ച പിതൃ സ്വത്തല്ല, അതു വരുംകാല തലമുറയിൽ നിന്ന് കടം വാങ്ങിയതാണ്. പ്രകൃതിയുടെ മേൽ കൈവരിച്ച വിജയങ്ങൾ ഓർത്ത് നമ്മൾ അഹങ്കരിച്ചിരുന്നു. ചെയ്യേണ്ട കടമ ചെയ്യാതിരിക്കുമ്പോൾ പ്രകൃതിദുരന്തം ആയും മഹാമാരി യായും ഒരുപാട് ദുരനുഭവങ്ങൾ നമ്മൾ നേരിട്ട് കഴിഞ്ഞു. വിഷവായു ശ്വസിക്കാതെയും പ്രാണവായു ശ്വസിക്കാൻ വേണ്ടിയും നമുക്ക് പരിസ്ഥിതിയെ കാത്തു പരിപാലിക്കാം. 
     ഭൂമിയെ അമ്മയായി കാണുന്ന ആർഷ ഭാരത സംസ്കാരം ഭാവി തലമുറക്ക് കൈമാറാം. അങ്ങനെ നല്ലൊരു നാളെക്കായി മനസ്സുകൊണ്ട് കൈകോർക്കാം.
മിലാന ജോർജ്
6 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം