സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/കൈകോർക്കാം നാടിനായ് - ലേഖനം - റ്റെസ തോമസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം നാടിനായ്

ഇന്ന് നാം പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവിക്കുന്ന സമയമാണ്. ലോകത്തിലെ ഭൂരിപക്ഷ ജനങ്ങളും പരിസ്ഥിതിയെ മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കി, കാട്ടാറുകളെ കൈയ്യേറി, കാട്ടുമരങ്ങൾ കട്ടുമുറിച്ച് പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നു.

മസ്തകമുയർത്തി നിൽക്കുന്ന മലനിരകളും, ഋതുഭേദത്തിൻ്റെ കാലപ്രമാണത്തിൽ കുടമാറ്റം നടത്തുന്ന മരങ്ങളും, തെങ്ങും മാവും പ്ലാവും ചേമ്പും ചേനയേയുമെല്ലാം സ്നേഹിച്ചു ജീവിച്ച മണ്ണ് കള്ളപ്പണക്കാരനു തീറെഴുതി, കോൺക്രീറ്റ് കെട്ടിടത്തിൻ്റെ ഏറുമാടങ്ങളിലേക്ക് കുടിയേറുന്ന മലയാളി ഇന്ത്യയുടെ തനതു പരിസ്ഥിതിക്ക് ഒരു പാടു ഭീഷണി ഉയർത്തുന്നുണ്ട്. " മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ ഭൂമിയിലുണ്ടെന്നും അത്യാർത്തിക്കുള്ളതില്ലെന്നും" ഗാന്ധിജി പറഞ്ഞത് നമ്മുക്ക് ഓർമ്മിക്കാവുന്നതാണ്.

'ഒരു മരം വെട്ടുന്നവൻ നൂറു തൈ നടണം' ,' മരങ്ങൾ നടൂ നാടിനെ രക്ഷിക്കൂ' എന്ന വാക്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. " ഞാൻ ഒരു കിളിയെ വളർത്തി പക്ഷേ അതു പറന്നു പോയി. ഞാൻ ഒരു അണ്ണാനെ വളർത്തി അത് ഓടി പോയി. എന്നാൽ, ഞാൻ ഒരു മരം വളർത്തി അപ്പോൾ അവയെല്ലാം തിരിച്ചു വന്നു ." എന്ന എ. പി. ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ പരിസ്ഥിതി സംരക്ഷണത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യമെന്തെന്നു മനസ്സിലാക്കാം.

     ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി

     ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി

     ഒരു തൈ നടാം നൂറു കളികൾക്കുവേണ്ടി

     ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകൾ ഉണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ് .

     ഇനി വരുന്നൊരു തലമുറയ്ക്ക്

     ഇവിടെ വാസം സാധ്യമോ

     മലിനമായ ജലാശയം അതി

     മലിനമായൊരു ഭൂമിയും

ഇതാണോ നാം അടുത്ത തലമുറയ്ക്കു വേണ്ടി കൈമാറേണ്ടത്. പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും മാലിന്യക്കൂമ്പാരം കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്കു യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതാണ്.

'മാതാ ഭൂമി, പുത്രോഹം പൃഥിവാ' അതായത് ഭൂമിയെന്റെ അമ്മയാണ് ഞാൻ മകനും എന്ന വേദ ദർശന പ്രകാരം ഭൂമിയെ പ്രകൃതിയെ അമ്മയായി കണ്ട് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം. കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാരം കണ്ടെത്തി നമ്മെ മുഴുവൻ സംരക്ഷിക്കുന്ന ഒരു മാസ്റ്റർ പ്ലാനോടു കൂടി ഒരു പുതിയ കേരളം സൃഷ്ടിച്ചെടുക്കണം.

ആരോഗ്യം പ്രധാന്യമർഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കോവിഡ് - 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഒരു മഹാമാരിയായി ' world Health Organisation' പ്രഖ്യാപിച്ചു.ഈ വൈറസ് യുദ്ധത്തിനേക്കാൾ വലുതാണ്. 24 മണിക്കൂറും ഡോക്ടർമാരും നേഴ്സുമാരും കൊറോണ ബാധിച്ചവരെ ശുശ്രൂഷിക്കുകയാണ്. ഈ വൈറസ് ബാധിച്ച് ഒട്ടനേകം പേർ മരിക്കുന്നു. ഈ രോഗം പകരാതിരിക്കാൻ എല്ലാ മനുഷ്യരും വീടിനുള്ളിൽ കഴിയണം ഇതൊരു പകർച്ചവ്യാധി ആയതിനാൽ മറ്റൊരാളെ സ്പർശിക്കാൻ പാടില്ല. ലോകം മുഴുവൻ ഈ രോഗത്തിനുള്ള ഒരോ മരുന്നും പരിശോദിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്ന ജനങ്ങളാണെങ്കിൽ കോവിഡ്- 19 എന്ന വൈറസിനെ തീർച്ചയായും തോല്പിക്കാനാവും. ഈ വൈറസിൽ നിന്നും രക്ഷ നേടാൻ നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം.

റ്റെസ തോമസ്
6 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം