സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/അമ്മുവിന്റെ സ്വപ്നം - കഥ - അലിയ ജോസഫ്

അമ്മുവിന്റെ സ്വപ്നം
     സൂര്യകിരണങ്ങൾ മെല്ലെ മുഖത്തേക്ക് അടിച്ചപ്പോൾ അമ്മു മെല്ലെ കണ്ണു തുറന്നു അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു പറ്റുന്നില്ല. ദേഹമെല്ലാം ഭയങ്കര വേദന അവൾ പിന്നെയും എഴുന്നേൽക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല. ഇന്നലെ കിടന്നപ്പോൾ ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നല്ലോ, പിന്നെ ഇപ്പോൾ എന്തുപറ്റി? ഇന്നാണെങ്കിൽ പരീക്ഷയും ഉണ്ട്. ഇനി എങ്ങനെ ഞാൻ സ്കൂളിൽ പോകും? 
     അപ്പോഴേക്കും അമ്മ അങ്ങോട്ട് വന്നു. അമ്മ എന്നെ തൊട്ടു നോക്കിയിട്ട് പറഞ്ഞു നല്ല പനിയുണ്ട്. ഇന്ന് നീ സ്കൂളിൽ പോകണ്ട. നമുക്ക് ആശുപത്രിയിലേക്ക് പോകാം. എനിക്ക് സങ്കടമായി ഇന്നാണെങ്കിൽ പരീക്ഷയുടെ അവസാന ദിവസമായിരുന്നു. അമ്മ സാരമില്ല എന്ന് പറഞ്ഞു. പിന്നെ ഒരു തരത്തിൽ എണീറ്റ് ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഞങ്ങൾ ആശുപത്രിയിലേക്ക് പോയി.
     അവിടെ ചെന്നപ്പോൾ രക്തം പരിശോധിക്കണം എന്നു പറഞ്ഞു. പരിശോധന എല്ലാം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. കുറച്ചു ദിവസം ആശുപത്രിയിൽ കിടക്കണം. എങ്ങനെയാണ് എനിക്ക് ഡെങ്കിപ്പനി വന്നത്? ഇത് കൊതുകു വഴി വരുന്ന അസുഖം അല്ലേ? ഞങ്ങൾ ഒരാഴ്ച കൂടുമ്പോൾ വീടും പരിസരവും എല്ലാം ശുചിയാക്കാൻ ഉണ്ടല്ലോ? പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത് അമ്മയോട് ചോദിച്ചു നോക്കാം. 
     അപ്പോൾ അമ്മ പറഞ്ഞു മോളെ നമ്മൾ മാത്രം വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് ഒരു കാര്യവുമില്ല. നമ്മുടെ പരിസരത്തുള്ള വീട്ടുകാരും അതൊക്കെ ചെയ്യണം മലിനജലം ഒരിടത്തും കെട്ടിക്കിടക്കാൻ നമ്മളാരും അനുവദിക്കരുത്. എങ്കിൽ മാത്രമേ ഈ അസുഖം പകരാതെ ഇരിക്കുക ഉള്ളൂ. 
     ഞാൻ ആശുപത്രിയിൽ കിടന്നിട്ടും എന്താ അമ്മേ ആരും എന്നെ കാണാൻ വരാത്തത്? മോളെ നിനക്കറിയില്ലേ ഡെങ്കിപ്പനി പകരുന്ന അസുഖമാണ് നിന്നെ കടിക്കുന്ന കൊതുക് മറ്റൊരാളെ കടിക്കുമ്പോൾ അവർക്ക് നിന്റെ അസുഖം പകരും. അതുകൊണ്ടല്ലേ നീ കൊതുകു വലയ്ക്കുള്ളിൽ കിടക്കുന്നത്. 
     ചിക്കൻപോക്സ്, പോളിയോ അങ്ങനെയുള്ള അസുഖങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് ഉണ്ടല്ലോ. ഡെങ്കിപ്പനിക്ക് കുത്തിവെപ്പ് ഒന്നുമില്ലേ അമ്മേ? ഇല്ല മോളെ ഈ അസുഖത്തെ ശുചിത്വത്തിലൂടെ അല്ലാതെ നമുക്ക് ഇതിനെ മറികടക്കാൻ സാധിക്കില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും പരിസര ശുചിത്വം പാലിച്ചും കൊതുക് ഉണ്ടാവുന്ന സാഹചര്യം ഇല്ലാതാക്കിയും നമുക്ക് ഇതിനെ മറികടക്കാൻ സാധിക്കും അമ്മു.
     നീ എഴുന്നേൽക്കുന്നില്ലേ.. അമ്മയുടെ നീട്ടിയുള്ള വിളി കേട്ട് അമ്മു ഞെട്ടിയുണർന്നു. താൻ ഇത്രയും നേരം കണ്ടത് ഒരു സ്വപ്നമായിരുന്നു എന്ന് അവൾക്ക് മനസ്സിലായി. അപ്പോൾ തന്നെ അവൾ അവിടെ വച്ച് ഒരു തീരുമാനം എടുത്തു. ഇന്നുമുതൽ ഞാൻ എന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കും. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കില്ല. അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തും.
     ഗുണപാഠം - രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്
അലിയ ജോസഫ്
5 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ