സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/അതിജീവനം - ലേഖനം - വിസ്മയ കൊടക്കൻ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
     ഇന്ന് നമ്മുടെ പരിസ്ഥിതി വളരെ മോശമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണ്. കൊറോണ എന്ന വലിയ രോഗമാണ് നമുക്ക് മുന്നിലുള്ളത്. ഇതിന് മുമ്പും കേരളത്തിൽ പ്രളയവും , നിപ്പയും, ചുഴലിക്കാറ്റും ഒക്കെ വന്നിട്ടുണ്ട്. ഇതിനെല്ലാം കാരണക്കാർ നമ്മൾ മനുഷ്യരാണ്. 
     നമ്മൾ പ്ലാസ്റ്റിക് കത്തിക്കുന്നു. ഇതിലൂടെ വിഷമാർന്ന മലിന്യപുകയാണ്  പുറത്തുവരുന്നത്. ഇത് നമ്മുടെ ശുദ്ധവായുവും ആയി കൂടിച്ചേർന്ന് വിഷമയമായി മാറുന്നു. നമ്മൾ ഇത് ശ്വസിക്കുകയും പല രോഗങ്ങൾ പിടിപ്പെടുകയും ചെയ്യുന്നു.  
     ചില ആളുകൾക്ക് ശുചിത്വം എന്തെന്ന് പോലും അറിയില്ല. പുറത്തൊക്കെ കളിക്കാനും ജോലിക്കും ഒക്കെ പോയി തിരികെ വരുമ്പോൾ കൈകൾ പോലും കഴുകാതെ ഭക്ഷണം കഴിക്കുന്നു. ഇതിലൂടെ നമ്മുടെ കൈകളിൽ ഉള്ള അഴുക്കുകൾ നമ്മുടെ വായിലേക്ക് ചെല്ലുന്നു.
     അതുപോലെ തന്നെ നമ്മുടെ നഖം നാം എപ്പോഴും വെട്ടി വൃത്തിയാക്കണം. നഖം നീണ്ടിരിക്കുന്നതിലൂടെ പല  അഴുക്കുകളും എളുപ്പത്തിൽ കയറിപ്പറ്റും. നമ്മൾ  എപ്പോഴും നമ്മുടെ കൈകാലുകൾ വൃത്തിയാക്കുക. 
     ഈ കോരോണ കാലത്ത് സർക്കാർ പറയുന്നതുപോലെ പറ്റുന്നിടത്തോളം ദയവായി പുറത്ത് ഇറങ്ങരുത്. ശുചിത്വം ആണ്  രോഗപ്രതിരോധം. നമ്മൾ മനുഷ്യരെകൊണ്ട് തന്നെ ധാരാളം കാര്യങ്ങൾ ചെയ്യാം. 
     ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ്വാഷ് ഉപയോഗിച്ച് കഴുകുക. കൊറോണ അവസനിച്ചാലും നാം ശുചിത്വം പാലിക്കണം. ഇതിലൂടെ നമുക്ക് ഇനി വരുവാൻ പോകുന്ന രോഗങ്ങളെ അതിജീവിക്കാം.
വിസ്മയ കൊടക്കൻ
6 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം