സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്റെ കാഴ്ചപ്പാടിൽ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ വൈറസ് എന്റെ കാഴ്ചപ്പാടിൽ

സ്കൂളുകൾ എല്ലാം അടച്ചു . കടകൾ ഒന്നും തുറന്നിട്ടില്ല . ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുന്നത് .കോവിഡ് - 19 എന്നും കൊറോണ എന്നും നാം വിളിക്കുന്ന ഈ മഹാമാരി കാരണം ലോകത്ത് മരണ സംഖ്യ ഒരു ലക്ഷം കടന്നു . ചൈനയിലെ വുഹാൻ നഗരത്തിൽ പുതിയ ഒരു തരം ന്യുമോണിയ കണ്ടെത്തി എന്നറിഞ്ഞപ്പോൾ അത് ലോകത്തെ നശിപ്പിക്കാൻ കാരണമാകുന്ന ഒന്നാണ് എന്ന് നാം ഒാർത്തില്ല . ചൈനയിൽ നിന്ന് അത് മറ്റ് രാജ്യങ്ങളിലും പടർന്നു. മഴക്കാലത്തു വരുന്ന ജലദോഷം പോലെയാണ് കൊറോണ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ അമേരിക്കയിൽ ഇരുപതിനായിരം പേർ മരിച്ചു. എന്നും സാധാരണ ഉണരുന്ന സമയത്തു തന്നേ എഴുന്നേറ്റ് രാവിലെ വാർത്ത കാണുമ്പോൾ അറിയാം കോവി‍ഡ് രോഗത്തിന്റെ തീവ്രത. ലോകത്തിലെ ഒരു ലക്ഷം ജനങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് രോഗത്തിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല . വീട്ടിൽ ഇരുന്ന് മറ്റുള്ളവരുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുക മാത്രമാണ് ഇപ്പോൾ നമ്മുടെ മുൻപിലുള്ള മാർഗ്ഗം . ഈ സാഹചര്യത്തിൽ നാം വ്യക്തി ശുചിത്വം പാലിക്കണം . നമ്മുടെ പരിസരം മുഴുവൻ വ്യത്തിയായി സൂക്ഷിക്കണം . നാം ഒരുപാടു മഹാമാരികളെ ചെറുത്തിട്ടുണ്ട് . നാം കൊറോണയെയും അതിജീവിക്കും . നാം മലയാളികളും അതിരുകൾക്കപ്പുറം സഞ്ചരിക്കുന്നവരും ആണ് . അതുകൊണ്ട് നാം മറ്റുള്ളവരെക്കാൾ ശക്തരാണ് . ഈ രോഗത്തിനെ നാം അതിജീവിക്കും . അത് തീർച്ച . ലോക്ഡൗൺ കാലത്ത് നാം നമ്മുടെ കഴിവിനൊത്ത കാര്യങ്ങൾ ചെയ്യണം . കഥകൾ എഴുതുകയും ചിത്രങ്ങൾ രചിക്കുകയും ചെയ്യണം. നമ്മുടെ നാട്ടിലെ ടെക്കികൾ ഡെവലപ്പ് ചെയ്ത 'കോക്രി' പോലെയുള്ള പരിപാടികൾ ഇതിനുവേണ്ടിയുള്ളതാണ് . എത്ര വലിയ രോഗങ്ങൾ വന്നാലും അതിനെ ചെറുക്കാൻ നമുക്ക് കഴിയും . പണ്ട് നിപ്പാ വൈറസിനെ തളച്ചത് പോലെ നാം കൊറോണയെയും പിടിച്ചു കെട്ടും .

ആരോമൽ റ്റി എസ്
8B സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം