സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായ്
വീട്ടിൽതന്നെ കഴിയണം
വെളിയിൽ ചുറ്റിക്കറങ്ങീടല്ലേ
ഹസ്തദാനം ചെയ്തീടല്ലേ
മാറിനിന്ന് കൈകൾ കൂപ്പി
പരിചയം പുതുക്കിടാം
പേടി വേണ്ട കൂട്ടുകാരേ
ജാഗ്രതയാൽ നിന്നുകൊണ്ട്
തുരത്തിടാം കൊറോണയെ
ഈ ഭൂമുഖത്തു നിന്നുമേ .
ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായ്
വീട്ടിൽതന്നെ കഴിയണം
പുറത്തു നിങ്ങൾ പോകുമെങ്കിൽ
മുഖം മറച്ചു പോകണം
പൊതു വഴിയിൽ തുപ്പരുത്
മുഖം മറച്ചു തുമ്മണം
വൻ പ്രളയം കണ്ട നമ്മൾ
ഭാരതത്തിൻ മക്കളാണ്
തോറ്റിടില്ല തോറ്റിടില്ല
ഈ മഹാ വിപത്തിനെ
പേടി വേണ്ട ധൈര്യമായിരിക്കൂ-
നിങ്ങൾ കൂട്ടരേ
കൊറോണയെന്ന വൻ വിപത്തിനെ
നമുക്കു നേരിടാം .
ഇടയ്ക്കിടെ കൈകൾ കഴുകി
വ്യത്തിയാക്കിടേണം നാം .
കൊറോണയെന്ന ഈ പിശാചിനെ-
യകറ്റി നിർത്തിടാം .
ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായി
വീട്ടിൽത്തന്നെ കഴിയണം .




 

അഭയ് സുരേഷ്
8B സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത