സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/വായനക്കുടുക്ക

Schoolwiki സംരംഭത്തിൽ നിന്ന്

വായനക്കുടുക്ക

ഡിജിറ്റൽ റെവല്യൂഷൻ 5. 0 യുടെ പ്രാരംഭ നടപടിയായിരുന്നു വായനക്കുടുക്ക. നവീനമായ ഒരു ഡിജിറ്റൽ കുടുക്ക എന്നതായിരുന്നു ഈ പദ്ധതി . വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക അതോടൊപ്പം കുട്ടികളിൽ മൂല്യബോധം , കലാബോധം , എന്നിവയും വളർത്തുക തുങ്ങിയവയായിരുന്നു ഈ വായനക്കുടുക്കയുടെ ലക്‌ഷ്യം.

ഇതിനായി ഓരോ ക്ലാസ്സിനും ഒരു ഗൂഗിൾ ക്ലാസ്സ്‌റൂം നിർമ്മിച്ച് നൽകുകയും കുട്ടികളോട് ഇ മെയിൽ ഐഡി നിർമ്മിക്കാൻ ആവശ്യപ്പെടുകയും. അവരോടു ഈ ഗൂഗിൾ ക്ലാസ്റൂമിൽ ഉൽപ്പാദന ആവശ്യപ്പെടുകയും ചെയ്തു.

ഡിജിറ്റൽ നിക്ഷേപം എന്ന രീതിയിൽ 1 രൂപ മുതൽ 2000 രൂപവരെ കുട്ടികൾക്ക് ശേഖരിക്കാൻ ഉള്ള അവസരം ആണ് ഇതിലൂട കുട്ടികൾക്ക് നൽകിയത് .

ഇത്തരത്തിലുള്ള ഡിജിറ്റൽ നിക്ഷേപം കുട്ടികൾക്ക് ലഭിക്കാൻ ഓരോ ദിവസവും നല്കുന്ന ടാസ്ക്കുകൾ ചെയ്യേണ്ടിവരും.

₹ 1 = പ്രശസ്ത വ്യക്തികളുടെ പ്രസിദ്ധങ്ങളായ ഉദ്ധരണികൾ

₹ 2 = പ്രസിദ്ധങ്ങളായ ഉദ്ധരണികൾക്കു കുട്ടികൾ നൽകുന്ന നിർവ്വചനം

₹ 5 = അവാർഡ് ജേതാക്കളുടെ ജീവചരിത്രം

₹ 10 = പുസ്തക പരിചയം

₹ 20= വായിച്ച പുസ്തകത്തിലെ കഥാപാത്ര നിരൂപണം

₹ 50= ചിത്രരചന

₹ 100 = കഥ , കവിത , ലളിതഗാനം , സിനിമാറ്റിക് ഗാനം

₹ 200= പത്രവായന

₹ 500 = പ്രസംഗം

₹ 2000 = കഥാപാത്രമായിഅഭിനയിക്കൽ.


ഓരോ മാസവും ഡിജിറ്റൽ നിക്ഷേപം നേടാൻ കുട്ടികൾ അവ ചെയ്തതിനു ശേഷം ഗൂഗിൾ ക്ലാസ്റൂമിൽ ആസ്സൈന്മെന്റ് സബ്മിറ്റ് ചെയ്താൽ മതി. ഇത്തരത്തിൽ ഓരോ മാസവും ഏറ്റവും കൂടുതൽ നിക്ഷേപം കൈവരിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് തലത്തിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി.