സൗഹ്യദ ചെപ്പു തുറക്കുമ്പോൾ
നീ എനിക്കു സമ്മാനിച്ച ചെമ്പനീർ
പൂമ്പനീർ പൂവിൻ ഗന്ധമെന്നെ
സ്നേഹാർദ്രമായ് തഴുകുന്നു
നശ്വരമാമീ മലരുണങ്ങാം
പൂ മണവും മാറാം
നിമിഷങ്ങളിൽ ഇതൾ കൊഴിയുന്ന
ജീവിതത്തിൽ പവിത്രമാം ഹ്യദയ
ബന്ധത്താൽ നമ്മളിൽ തളിർത്ത
വസന്താരാമത്തിൽ വാസന പൂക്കൾ
അനശ്വരമെന്നറിയുക .