സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
  • 1951 ജൂണിലെ ഒരു സുപ്രഭാതത്തിൽ മനമില്ലാ മനസ്സോടെ അധ്യാപകന്റെ വേഷമിട്ടു. നാലാൾ പറഞ്ഞപ്പോൾ ഉത്സാഹമായി. സംസ്കാരസമ്പന്നരായ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ. സോദര തുല്യരായ സഹപ്രവർത്തകർ. പുതിയവരോ പഴയവരോ എന്നോ തരംതിരിവുകൾ ഇല്ലാത്ത വിദ്യാലയം അങ്ങനെ അവിടെവച്ച് ഒരു ഉണ്ണി മാഷ് ജനിച്ചു 21 വർഷങ്ങൾക്ക് ശേഷം ഹെഡ്മാസ്റ്ററുടെ ചെങ്കോൽ ഏറ്റുവാങ്ങി. 14 വർഷം കഴിഞ്ഞ് 1986 മാർച്ചിൽ അത് പിൻഗാമിക്ക് കൈമാറി. ഇക്കാലമത്രയും കുട്ടനല്ലൂരും അതിന്റെ വിദ്യാലയവും മനസ്സിൽ നിറഞ്ഞുനിന്നു.

ഉണ്ണിമാസ്റ്റർ അധ്യാപന കാലഘട്ടം ( 1973-1986)

  • ലക്കാവിന് അടുത്ത് മത്തായിച്ചിറ എന്ന സ്ഥലത്ത് ശക്തമായ ഒരു ഉരുൾപൊട്ടൽ കാലവർഷക്കാലത്ത് ഉണ്ടായി. ഏതാനും പേരുടെ ജീവനും വീടുകളും എല്ലാം നഷ്ടപ്പെട്ടിരുന്നുഅക്കാലത്ത് ഉരുൾപൊട്ടൽ എന്ന പ്രതിഭാസം വളരെ അപൂർവ്വമായി മാത്രമേ ഈ മേഖലയിൽ ഉണ്ടാകാറുള്ളൂ പ്രസ്തുത സ്ഥലം സന്ദർശിക്കാൻ അന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പോയത് ഇപ്പോഴും ഓർക്കുന്നു. കാഴ്ച വളരെ ദയനീയമായിരുന്നു. അതേസമയം ഉരുൾപൊട്ടലിന്റെ കാരണങ്ങളെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചുമെല്ലാം പ്രസ്തുത സ്ഥലത്തു നിന്നുകൊണ്ട് അദ്ധ്യാപകർ പറഞ്ഞ് തന്ന കാര്യങ്ങൾ പിൻ കാലത്തേക്ക് ഏറെ ഉപകാരപ്രദമായ പ്രകൃതി പാഠങ്ങളായിരുന്നു.

എം.പീതാംബരൻ (1972 - 78 കാലഘട്ടത്തിലാണ് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള

ഇവിടത്തെ പഠനം.)

  • ത്താംക്ലാസിൽ ഓണപ്പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്ത് സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ (അദ്ദേഹം പുത്തൂർ നിവാസി കൂടിയായിരുന്നു )എന്നോട് അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് അത്യാവശ്യമായി ചെല്ലാൻ ആവശ്യപ്പെട്ടു.അല്പം ഭയപ്പാടോടു കൂടിയാണെങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോൾ,സാമൂഹ്യ ശാസ്ത്രത്തിന്റെ ഏതാനും ഉത്തരക്കടലാസുകൾ ആണ് എനിക്ക് നൽകിയത്.അതിൽ മൂല്യനിർണയം നടത്തിയതും അല്ലാത്തതും ഉണ്ടായിരുന്നു .ഇവ ഒന്ന് വായിച്ചു നോക്കാൻ ആവശ്യപ്പെട്ടു .ഓരോ കുട്ടിക്കും ലഭിച്ച മാർക്ക് എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് നോക്കാനും അദ്ദേഹം നിർദ്ദേശിച്ചു .മൂല്യനിർണയം നടത്താത്ത ഒരു പേപ്പർ എടുത്ത് അതിൽ എത്രയൊക്കെ മാർക്ക് കിട്ടാൻ സാധ്യതയുണ്ട് എന്നു അദ്ദേഹം എന്നോട് ആരാഞ്ഞു.ഇപ്രകാരം എങ്ങനെയാണ് ഒരു പരീക്ഷ എഴുതേണ്ടത് എന്നും കൂടുതൽ മാർക്ക് വാങ്ങണം എങ്കിൽ ഏതുതരത്തിൽ ഉത്തരങ്ങൾ അവതരിപ്പിക്കണം എന്നും അദ്ദേഹം എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു .പരീക്ഷ അഭിമുഖീകരിക്കുന്നത് സംബന്ധിച്ച് വലിയ ഒരു ഉൾക്കാഴ്ച ഉണ്ടാക്കാൻ ഇത് സഹായകമായി. പിൻകാലത്ത് അദ്ധ്യാപകൻ ആയപ്പോഴും ഈ അനുഭവം മനസ്സിൽ വെച്ചുകൊണ്ട് പരീക്ഷ എങ്ങനെ എഴുതാം എന്നതിനെക്കുറിച്ച് ഓരോ വർഷവും മുന്നിൽ വരുന്നവിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എം.പീതാംബരൻ (1972 - 78 കാലഘട്ടത്തിലാണ് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള

ഇവിടത്തെ പഠനം.)