സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ൽ ഫ. മാത്യു ചിറയിൽ പ്രവവിത്താനം പള്ളി വികാരിയായി എത്തുകയും വിദ്യാലയസ്ഥാപനത്തിനുള്ള പണി ആരംഭിക്കുകയും ചെയ്തു അങ്ങനെ 1916 മെയ് 22 ന് പ്രവവിത്താനം പള്ളി വകയായി സെന്റ്. അഗസ്റ്റ്യൻസ് മലയാളം സ്കൂൾ എന്ന നാമത്തിൽ നാലു ക്ലാസ്സുകളോടുകൂടി സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ശ്രീ. എം. ക്രിഷ്ണൻനായർ പ്രഥമ ഹെഡ്മാസ്റ്റായി നിയമിതനായി. പിന്നീട് 1917 ൽ അഞ്ചാം ക്ലാസ്സും 1918 ൽ ആറാം ക്ലാസ്സും 1919 ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു, പിന്നീട് ഇവ നിർത്തലാക്കുകയും പകരം ഇംഗ്ലീഷം മീഡിയം ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
20-06-1935 ൽ ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർത്ഥിയെ സ്കൂളിൽ ചേർത്തതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സാധ്യമായി. 06-06-1946 ൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവിട്ടു. 05-06-1961 ൽ ഗവ. കല്പനപ്രകാരം സെന്റ്. അഗസ്റ്റ്യൻസ് എൽ. പി സ്കൂൾ ഹൈസ്കൂൾ ഹൈഡ്മാസ്റ്ററുടെ ഭരണത്തിൽ നിന്ന് വേർപെടുത്തി. 1997 ൽ സുവർണജൂബിലി ആഘോഷിക്കുകയും 2016 സ്കൂളിന്റെ ശദാബ്ദി ആഘോഷിക്കുകയും ചെയ്തു. ശദാബ്ദിയുടെ ഭാഗമായി "ഓർമ്മകളിലേയ്ക്ക് ഒരു തീർത്ഥാടനം" എന്ന പേരിൽ ഒരു സ്മരണികപുറത്തിറക്കുകയും ചെയ്തു.
നമുക്കും നമ്മുടെ നാടിനും ഉപ്പും ദീപവുമാകാൻ ഉടലെടുത്ത ഈ സ്ഥാപനത്തിൽനിന്ന് വീര്യവും വെളിച്ചവും നേടി ധാരാളം പേർ ഉണ്ടാവട്ടെ...................