സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/അമ്മയുടെ വാക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ വാക്കുകൾ

ഒരു ദിവസം അമ്മുവും അവളുടെ അമ്മയും കൂടി മുറ്റ ത്ത് ചെടികൾ നടുകയായിരുന്നു. ചെടികൾ നട്ടു കൊണ്ടിരിക്കെ അമ്മ പറഞ്ഞു. ഇതു കഴിഞ്ഞ് നമുക്ക് പരിസരം വൃത്തിയാക്കണം. “എന്തിനാ അമ്മേ പരിസരം വൃത്തിയാക്കുന്നേ?” അമ്മു ചോദിച്ചു. “വൃത്തിയുള്ള പരിസരം പല രോഗങ്ങളേയും അകറ്റി നിറുത്തുന്നു.” അമ്മ പറഞ്ഞു. “അപ്പോൾ വൃത്തിയില്ലാത്തതു കൊണ്ടാണോ കോവിഡ് 19 പിടിപെടുന്നത്?” അമ്മുവിന് പിന്നേയും സംശയമായി. “പരിസരം മാത്റമല്ല.ശരീര ശുദ്ധിയും പ്റധാനമാണ്.കൈകൾ സോപ്പുപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക എന്നതാണ് കോവിഡ് പകരാതിരിക്കാൻ ചെയ്യേണ്ട ഒരു കാര്യം.”അമ്മ പുഞ്ചിരിച്ചു കൊണ്ടു പറ‍ഞ്ഞു. “കോവിഡ് മാത്റമല്ലമ്മേ, കൈ നന്നായി കഴുകിയില്ലെങ്കിൽ പല രോഗങ്ങളും പകരും.”അമ്മു ടീച്ചർ പറ‍ഞ്ഞ കാര്യം ഒാർത്തു കൊണ്ട് കൈകൾ നന്നായി സോപ്പിട്ടു കഴുകി.

അവന്തിക രാജൻ
നാല് എ സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ ,പഴങ്ങനാ‍ട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ