ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2025 -2026 അധ്യയന വർഷ ആരംഭം വിവിധ തരം പരിപാടികളോടെ ജൂൺ 2 നു ആരംഭിച്ചു. പുതുക്കാട് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ .സെബി കൊടിയൻ ഉൽഘാടന കർമ്മം നിർവഹിച്ചു.

രണ്ടാഴ്ച കാലഘട്ടം വിവിധ കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ കൊണ്ടാടുകയുണ്ടായി . പ്രകൃതി സംരക്ഷണവും പ്രകൃതി സൗഹൃദ സംസ്ക്കാരവും സൃഷിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ ചെടികളുടെ തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. അസംബ്ലിയോടൊപ്പം നടത്തിയ ദിനാചരണ പരിപാടി ഹെഡ്മിസ്ട്രസ് സി . വന്ദന ഉൽഘാടനം ചെയ്തു.

പ്രജ്യോതി നികേതൻ കോളേജിൽ നിന്ന് വിദ്യാർഥികൾ വന്നു സമുദ്രത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു.

പുതുക്കാട് ഗ്രാമ പഞ്ചായത്തു പനമ്പിള്ളി മെമ്മോറിയൽ പബ്ലിക് ലൈബ്രറി വായന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് പങ്കെടുത്ത ഈവാനിയ  ഡാനിയേൽ എൽ പി വിഭാഗം ഒന്നാം സ്ഥാനവും ജാസ് നേവിന് മൂന്നാം സ്ഥാനവും ലഭിച്ചു. യു പി വിഭാഗം ശ്രീലക്ഷ്മി ഇ കെ ക്കു രണ്ടാം സ്ഥാനവും അനയ് കൃഷ്ണ കെ കെ ക്കു മൂന്നാം സ്ഥാനവും ലഭിച്ചു.

വായന പരിപാടികളുടെ  ഡോക്ടർ നൈസ് മേരി ഫ്രാൻസിസ്ഉൽഘാടനം നിർവഹിച്ചു. എല്ലാ കുട്ടികളും വായനാ ദിന പ്രതിജ്ഞ എടുത്തു. കവി പരിചയം, പഠിപ്പു പ്രകാശനം എന്നിവ ഉണ്ടായിരുന്നു.

അന്താരാക്ഷ്ട്ര യോഗ ദിനവും സംഗീത ദിനവും വിവിധ  പരിപാടികളോടെ  വിദ്യാലയത്തിൽ ആചരിച്ചു.

സ്കൂൾ election നടത്തി ലീഡർമാരെ തെരഞ്ഞെടുത്തു .

പഞ്ചായത്തു തല ചിത്രരചനാ മത്സരത്തിലും ക്വിസ് മത്സരത്തിലും വിദ്യാർഥികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു.

ലഹരിവിരുദ്ധ ദിന പരിപാടികൾ വിദ്യാലയത്തിൽ നടത്തി. ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് പുതുക്കാട് പോലീസ് സ്റ്റേഷൻ  എസ്. ഐ ക്ലാസ് എടുത്തു.

Doctor 's  day നടത്തി. പുതുക്കാട് താലൂക്ക ഹോസ്പിറ്റലിൽ പോയി ആതുര su ശുശ്രൂഷ രംഗത്ത് വിശിഷ്ട സേവനം നിർവഹിക്കുന്ന ഡോക്ടർമാരെ ആശംസ കാർഡുകൾ നൽകി അഭിനന്ദിച്ചു.ഡോക്ടർമാരുടെ കോട്ടും സ്റ്റെതസ്കോപ്പ് കുട്ടികൾ ധരിച്ചു കുട്ടി ഡോക്ടർമാരായി . പേ വിഷബാധയെ കുറിച്ച് രാഖി മേഡം ബോധവൽക്കരണ ക്ലാസുകൾ നൽകി .

ബഷീർ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി. വിവിധ ക്ലബ്ബുകൾ ഉൽഘാടനം ചെയ്തു.

പി ടി എ ജനറൽ ബോഡി യോഗം നടത്തി. പുതിയ പി ടി എ അംഗങ്ങളെ തെരഞ്ഞെടുത്തു.

ചന്ദ്രദിനാചരണോത്തോടനുബന്ധിച്ചു ക്വിസ് മത്സരം , ചാർട്ട് പ്രദര്ശനം, റോക്കറ്റ് നിർമാണം , റോക്കറ്റ് വിക്ഷേപണം , പതിപ്പ് പ്രകാശനം എന്നിവ നടത്തി .

ചെസ്സ് ദിനത്തോടനുബന്ധിച്ചു ശ്രീ തോമസ് മാസ്റ്ററിന്റെ നേതൃത്വത്തിൽ ക്ലാസും, മത്സരവും നടത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരം