സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/മലയാളം ക്ലബ്ബ്
മലയാളം ക്ലബ്ബ് 2023-24
മാതൃഭാഷയിലാണ് ഒരു ജനതയുടെ ആത്മാവ് കുടികൊള്ളുന്നത്. അപ്പോൾ മലയാളം ക്ലബ്ബിനും ഏറെ പ്രസക്തിയുണ്ട്.
20/06/20143 ന് ഹെഡ്മാസ്റ്റർ സാലു സർ മലയാളംക്ലബ് ഉദ്ഘാടനം ചെയ്തു. എല്ലാ ചൊവ്വാഴ്ചകളിലും 1 - 1:30ക്ക് ഭാഷാ പരിപോഷണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കാറുള്ളത്. ആധുനിക കവിത്രയങ്ങളുടെ പേരിൽ കുട്ടികളെ ഗ്രൂപ്പ് തിരിച്ചു .കാവ്യകേളി, ഡിജിറ്റൽ വായന പുസ തകാസ്വാദനം എന്നിവ ക്ക് പ്രാധാന്യ oനൽകി വരുന്നു. ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച മികവു പുലർത്തി.അമ്പിളിമാമന് കത്ത്, പുതിയ അമ്പിളികടങ്കഥ നിർമിക്കലും നടന്നു.സഡാക്കോ കൊക്ക്, യുദ്ധവിരുദ്ധ മുദ്രാ ഗീതം സ്വാതന്ത്ര്യ ദിന- പതിപ്പ് ,ഓണപ്പതിപ്പ്, അധ്യാപക ദിനാശംസകൾ നേർന്നു കൊണ്ട് ഒരു റ്റീച്ചറിന് കത്ത്, o3 ദിനപത്രക്കട്ടിംഗ് ശേഖരിക്കൽ ചിത്രരചന ഗാന്ധി പുഷ പാർച്ചന ഗാന്ധിജിയുടെ കുട്ടിക്കാല o(വായന ) ഗാന്ധി സിനിമ കാണാനവസരവും നൽകി. വയലാർ ദിനത്തിൽ കവിത ശേഖരിക്കൽ ആലാപനം നടത്തലും കാവ്യകേളിയും കേരളപ്പിറവി ദിനത്തിൻ്റെ പതിപ്പ് നിർമിക്കലും ശിശുദിനവുമായി ബന്ധപ്പെട്ട് നെഹ്റുവാങ്മയ ചിത്രരചന നെഹ്റു തൊപ്പി നിർമാണവും നടത്തി. പി.വത്സലയുടെ വേർപാടിൽ അനുസ്മരണക്കുറിപ്പ് മികച്ച രീതിയിൽ എഴുതി രാജ്യന്തര മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണിൻ്റെ മണമുള്ള കവിതാ ശേഖരണവും നടന്നു.
പരീക്ഷക്ക് മുന്നോടിയായ പ്രവർത്തനങ്ങളും ക്രിസ്തുമസ് ആശംസാ കാർഡ് രചനയും നടന്നു കൂടാതെ നവവത്സരാശo സ കാർഡ്, ബാഡ്ജ് എന്നിവ ഉണ്ടാക്കിക്കൊണ്ട് വരണമെന്ന നിർദ്ദേശവും നൽകി.